ശുചിത്വ ഗ്രാമത്തിനായി ഗാന്ധിജിയോടൊപ്പം നടക്കുക പദയാത്ര മാതൃകയായി

0

ഗാന്ധിജയന്തി ദിനാചരണത്തിന്റെ ഭാഗമായി പുല്‍പ്പള്ളി ഹയര്‍സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍, ശുചിത്വ ഗ്രാമത്തിനായി ഗാന്ധിജിയോടൊപ്പം നടക്കുക എന്ന സന്ദേശം ഉയര്‍ത്തി നടത്തിയ പദയാത്ര മാതൃകയായി.സ്‌കൂളില്‍ നിന്നാരംഭിച്ച പദയാത്രയില്‍ പങ്കെടുത്തവര്‍ മൂന്നു കിലോമീറ്റര്‍ പാതയോരങ്ങള്‍ ശുചീകരിക്കുകയും സമീപത്തുള്ള വീടുകളില്‍ ശുചിത്വബോധവല്‍ക്കരണം നടത്തുകയും മാലിന്യങ്ങള്‍ നീക്കം ചെയ്യുകയും ചെയ്തു. പ്രിന്‍സിപ്പല്‍ കെ ആര്‍ ജയരാജ് പദയാത്ര ഉദ്ഘാടനം ചെയ്തു. സ്‌കൗട്ട് മാസ്റ്റര്‍ പി ആര്‍ തൃദീപ് കുമാര്‍ അധ്യക്ഷനായിരുന്നു. സ്‌കൂളിലെ സ്‌കൗട്ട്, ഗൈഡ്സ്, എന്‍. എന്‍. എസ് പ്രവര്‍ത്തകര്‍ എം സി സാബു, കെ ആര്‍ ജയശ്രീ, വി ആര്‍ സായൂജ്, എം വി ബാബു, സി ആര്‍ പ്രദീപ്, പി ബി ഹരിദാസ് തുടങ്ങിയവര്‍ പദയാത്രക്ക് നേതൃത്വം നല്‍കി.

Leave A Reply

Your email address will not be published.

error: Content is protected !!