സര്‍വ്വ മത തീര്‍ഥാടനകേന്ദ്രമായ ചീയമ്പം മോര്‍ബസേലിയോസ് യാക്കോബായ സുറിയാനി പള്ളിയിലെ തിരുനാളിനോടനുബന്ധിച്ച് സൗജന്യ മെഡിക്കല്‍ ക്യാമ്പും സൗജന്യ മുഖവൈകല്യ-മുച്ചിറി നിവാരണ ക്യാമ്പും സംഘടിപ്പിച്ചു.ദേശിയ സന്നദ്ധരക്തദാന ദിനത്തിന്റെ ജില്ലാതല ഉല്‍ഘാടനം. ഡി.എം.ഒ. ഡോ.ആര്‍ രേണുക നിര്‍വഹിച്ചു. ഫാ. യല്‍ദോ കൂരന്‍ താഴത്ത്പറമ്പില്‍ അധ്യക്ഷനായിരുന്നു. ഫാ. കുര്യാക്കോസ് ഐക്കരക്കുഴിയില്‍, ഫാ. ഷിബു കുറ്റിപറിച്ചേല്‍, ഉമേഷ് പോച്ചപ്പന്‍, ഡോ. ആനീസ്, കെ.എം. ഷിനോജ്, ഡോ. ബിനിജ മെറിന്‍, റെജി ആയത്തുകുടിയില്‍, എല്‍ദോസ് കണിയാട്ടുകുടിയില്‍, എല്‍ദോ ജോര്‍ജ്, സിജു തോട്ടത്തില്‍ എന്നിവര്‍ സംസാരിച്ചു