പുത്തരി മഹോല്‍സവം സമാപിച്ചു.
തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തില്‍ നടത്തിയ ഈ വര്‍ഷത്തെ പുത്തരി മഹോല്‍സവം സമാപിച്ചു. അപ്പപറ അമ്മക്കാവിലെ അക്കൊല്ലി അവകാശികള്‍ ആദ്യാമായി വിളയിച്ച നെല്‍കറ്റകളാണ് ക്ഷേത്രത്തിലെ പൂജക്കൊരുക്കിയത്.വിവിധ ആഘോഷങ്ങളോടെ അപ്പപാറയില്‍ കറ്റകള്‍ വെച്ച് തിരിതെളിയിച്ച ശേഷമാണ് വാദ്യാമേളത്തിന്റെ അകമ്പടിയോടെ നെല്‍കറ്റകള്‍ തിരുനെല്ലി ക്ഷേത്രത്തിലെത്തിച്ചത്. മേല്‍ശാന്തി ഇഎന്‍ കൃഷ്ണന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മികത്വത്തിലാണ് കതിര്‍ പൂജ നടത്തിയത്.