ടൂറിസം ദിനാചരണ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു
ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റ് ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ലോക ടൂറിസം ദിനാചരണ പരിപാടികള്‍ കുറുവാ ദ്വീപില്‍ മാനന്തവാടി നഗരസഭ ചെയര്‍മാന്‍ വി ആര്‍ പ്രവീജ് ഉദ്ഘാടനം ചെയ്തു. ഡിവിഷന്‍ കൗണ്‍സിലര്‍ ഹരി ചാലിഗദ്ദ അധ്യക്ഷനായിരുന്നു. ഓറിയന്റല്‍ സ്‌ക്കൂള്‍ ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റ് എച്ച് ഒ ഡി സുബൈദ നൗഷാദ് മുഖ്യ പ്രഭാഷണം നടത്തി. ഡി ടി പി സി സെക്രട്ടറി ബി ആനന്ദ്, പഴശ്ശിപാര്‍ക്ക് മാനേജര്‍ ബൈജു തോമസ്, കുറുവ ഡി എം സി മാനേജര്‍ വി ജെ ഷിജു എന്നിവര്‍ സംസാരിച്ചു. ദിനാചരണത്തിന്റ് ഭാഗമായി ഓറിയന്റല്‍ വിദ്യാര്‍ത്ഥികള്‍ ദ്വീപ് പരിസരം ശുചീകരിച്ചു.