..രാത്രിയാത്രാ നിരോധനം മുഖ്യമന്ത്രിയുടെ നിര്‍ദേശം തള്ളി കേന്ദ്ര വനം പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കര്‍. ദേശീയപാത 766 ല്‍ മേല്‍പ്പാലം നിര്‍മ്മിച്ച് രാത്രിയാത്രാ നിരോധനം നീക്കണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ആവശ്യമാണ് കേന്ദ്രമന്ത്രി തള്ളിയത്. തിരിച്ചടിക്ക് കാരണം സംസ്ഥാനത്തു നിന്നുള്ള ഉദ്യോഗസ്ഥര്‍ കേന്ദ്ര സെക്രട്ടറിമാരുടെ യോഗത്തില്‍ എടുത്ത നിലപാടാണന്നും ആക്ഷേപം.
ദേശീയപാതയില്‍ മേല്‍പ്പാലങ്ങള്‍ നിര്‍മ്മിച്ച രാത്രിയാത്രാ നിരോധനം നീക്കണമെന്നുള്ള മുഖ്യമന്ത്രിയുടെ കത്തിനാണ് കേന്ദ്ര വനം പരിസ്ഥിതി വകുപ്പ് മന്ത്രി അനുകൂല നിലപാട് എടുക്കാത്തത്. ഇതിനു കാരണം കേന്ദ്ര വനം പരിസ്ഥിതി വകുപ്പ് മന്ത്രി പ്രകാശ് ജാവേദ്കര്‍ മുഖ്യമന്ത്രിക്കയച്ച കത്തില്‍ പറയുന്നു്. ഈ വര്‍ഷം ആദ്യം ഫെബ്രുവരി 19ന് കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറിമാരുടെ യോഗത്തില്‍ സംസ്ഥാനത്തിനുവേി പങ്കെടുത്ത ഉദ്യോഗസ്ഥര്‍ നല്‍കിയ നിര്‍ദ്ദേശമാണ് അന്ന് പങ്കെടുത്ത ഉദ്യോഗസ്ഥര്‍ നല്‍കിയ നിര്‍ദ്ദേശമാണ്. അന്ന് യോഗത്തില്‍ പങ്കെടുത്ത ഉദ്യോഗസ്ഥര്‍ രാത്രിയാത്രാ നിരോധനം തുടരണമെന്നും ബദല്‍ പാത വേണം എന്നുമായിരുന്നു നിര്‍ദേശം വെച്ചത്. ഇതുകൂടി പരിഗണിച്ചാണ് ഇപ്പോള്‍ സുപ്രീം കോടതി ബദല്‍ നിര്‍ദ്ദേശം വച്ചിരിക്കുന്നത്. ഇതിനുപുറമേ കടുവാ സങ്കേതത്തിലെ അതീവ പ്രാധാന്യമുള്ള മേഖലയില്‍ കൂടിയാണ് ദേശീയ പാത കടന്നു പോകുന്നതെന്നും കേന്ദ്രമന്ത്രിയുടെ കത്തില്‍ പറയുന്നു്. ഈ സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഉടന്‍ സുപ്രീംകോടതിയില്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കണമെന്നാണ് ആവശ്യം ഉയര്‍ന്നിരിക്കുന്നത്.