അരങ്ങിന് ആവേശ ഭരിതമായ തുടക്കം

0

കുടുംബശ്രീ അംഗങ്ങളുടെ കലാപ്രകടനങ്ങള്‍ക്ക് വേദിയാകുന്ന അരങ്ങ് ജില്ലാ കലോത്സവത്തിന് മുട്ടിലില്‍ ആവേശ ഭരിതമായ തുടക്കം.മുന്നൂറോളം കലാകാരികള്‍ പങ്കെടുക്കുന്ന കലോത്സവത്തില്‍ സ്റ്റേജിതര മത്സരങ്ങളോടെയാണ് തുടക്കം കുറിച്ചത്. ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായി നടക്കുന്ന മത്സരത്തില്‍ കഥാരചന, കവിത രചന, ചിത്ര രചന, ജലചായം, കാര്‍ട്ടൂണ്‍, പ്രസംഗ മത്സരം എന്നീ ഇനങ്ങളാണ് നടക്കുന്നത്. ജീവിതത്തിന്റെ തിരക്കുകളില്‍പ്പെട്ട് സ്വന്തം കഴിവുകള്‍ പ്രകടിപ്പിക്കാന്‍ അവസരം
ലഭിക്കാത്ത സ്ത്രീകള്‍ക്ക് വലിയ വേദിയാവുകയാണ് അരങ്ങിലൂടെ. മത്സരങ്ങള്‍ കാണുന്നതിനും പങ്കെടുക്കുന്നതിനുമായി നിരവധി പേര്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്

Leave A Reply

Your email address will not be published.

error: Content is protected !!