യു ഡി എഫ് നടത്താനിരുന്ന ഹര്‍ത്താല്‍ ഒഴിവാക്കി

0

ദേശീയപാത 766 ല്‍ യാത്രാ നിരോധനം ഏര്‍പ്പെടുത്താനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് യു ഡി എഫ് ഒക്ടോബര്‍ അഞ്ചിന് നടത്താനിരുന്ന ഹര്‍ത്താല്‍ ഒഴിവാക്കി. ജനങ്ങള്‍ക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ട് കണക്കിലെടുത്താണ് ഹര്‍ത്താല്‍ ഒഴിവാക്കുന്നതെന്ന് നേതാക്കള്‍ കല്‍പ്പറ്റയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അതേസമയം വിഷയത്തില്‍ ശക്തമായ സമരം തുടരുമെന്നും നേതാക്കള്‍ പറഞ്ഞു.സമരങ്ങളുമായി ഒറ്റക്കെട്ടായി മുന്നോട്ടു പോകും. ഒക്ടോബര്‍ ഒന്നിന് ഡല്‍ഹിയില്‍ മുഖ്യമന്ത്രി കേന്ദ്ര വനം പരിസ്ഥിതി മന്ത്രിയെ കാണുമ്പോള്‍ വയനാട്ടില്‍ നിന്നുള്ള സംഘം അനുഗമിക്കും. . യോജിച്ച പ്രക്ഷോഭത്തിന് ശക്തി പകരുന്നതിനാണ് ഹര്‍ത്താല്‍ മാറ്റുന്നത്. ഹര്‍ത്താല്‍ മാറ്റണമെന്ന് എല്‍.ഡി.എഫും എന്‍.ഡി.എ.യും യു.ഡി.എഫിനോട് ആവശ്യപ്പെട്ടുവെന്നും സര്‍വ്വകക്ഷി ഇന്ന് യോഗം ചേര്‍ന്നിരുന്നുവെന്നും യു.ഡി.എഫ്. നേതാക്കള്‍ പറഞ്ഞു. കോടതിയില്‍ കൊടുക്കാനുള്ള അഫിഡിവിറ്റില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്നും ഇവര്‍ പറഞ്ഞു. യു.ഡി.എഫ്. ചെയര്‍മാന്‍ പി.പി.എ കരീം, കണ്‍വീനര്‍ എന്‍.ഡി.അപ്പച്ചന്‍ മറ്റ് യു.ഡി.എഫ്. ഭാരവാഹികള്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!