കാര്‍ബണ്‍ ന്യൂട്രല്‍ കേരളമെന്ന ആശയവും ആവശ്യകതയും സമൂഹത്തെ ബോധ്യപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ പൂമല ഗവണ്‍മെന്റ് എല്‍ പി സ്‌കൂളിലെ പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ഥികളുടെ മുഴുവന്‍ രക്ഷിതാക്കള്‍ക്കും പേപ്പര്‍ പേന നിര്‍മ്മാണത്തില്‍ പരിശീലനം നല്‍കി .പ്ലാസ്റ്റിക്കിനോട് വിടപറഞ്ഞും പരിസ്ഥിതി സൗഹൃദ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിച്ചും പ്രകൃതിയെ രക്ഷിക്കുക എന്ന ലക്ഷ്യമാണ് ഇതിനു പിന്നില്‍. പരിസ്ഥിതി ക്ലബ് കോഡിനേറ്റര്‍മാരായഎന്‍. പി നിന്‍സി, സി. എന്‍ രമ്യ എന്നിവര്‍ നേതൃത്വം നല്‍കി . പ്രധാനാദ്ധ്യാപിക പി ഷീബ, പി. പി ഗീത, മോളി ചെറിയാന്‍, പിടി എ പ്രസിഡന്റ് അനില്‍ എസ് നായര്‍, ശ്രീജ, സ്‌കൂള്‍ ലീഡര്‍ ഹര്‍ഷ എന്നിവര്‍ സംസാരിച്ചു .