മെഡിക്കല്‍കോളേജിന് സ്വകാര്യ ഭൂമിവേണ്ടെന്ന്

0

നിര്‍ദ്ദിഷ്ട വയനാട് മെഡിക്കല്‍ കോളേജ് ആരോഗ്യ വകുപ്പിന്റെ കൈവശമുള്ള തലപ്പുഴ ബോയിസ് ടൗണില്‍ ആരംഭിക്കണമെന്ന് മാനന്തവാടി വികസന സമിതി. കോടികണക്കിന് രൂപ ചിലവഴിച്ച് സ്വകാര്യ വ്യക്തിയുടെ ഭൂമി വാങ്ങുന്നത് ജനവഞ്ചനയെന്നും വികസന സമിതി. സ്വാകാര്യ വ്യക്തികളുടെ ഭൂമി ഏറ്റെടുത്താല്‍ അതിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്നും വികസന സമിതി നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.മെഡിക്കല്‍കോളേജിന ്അനുയോജ്യമായ 65 ഏക്കര്‍ സ്ഥലം ആരോഗ്യ വകുപ്പിന്റെ കയ്യിലിരിക്കെ, പൊന്നും വിലക്ക് മറ്റു സ്ഥലങ്ങള്‍ തേടി പോകുന്നത് ജനനന്മക്കായിട്ടല്ല, ഭൂമാഫിയയെ സംരക്ഷിക്കുവാന്‍ വേണ്ടി മാത്രമാണെന്ന് മാനന്തവാടി വികസന സമിതി കുറ്റപ്പെടുത്തി. വയനാട്ടില്‍ നൂറ് കണക്കിന് ഏക്കര്‍ റവന്യൂ ഭൂമിയും നിലനില്‍ക്കെ സ്വകാര്യ ഭൂമി വാങ്ങുന്നതിനെതിരെ ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്യുമെന്നും ഭാരവാഹികള്‍ പറഞ്ഞു.താമരശേരി ചുരത്തില്‍ സ്ഥിരമായി അനുഭവപ്പെടാറുള്ള ഗതാഗത കുരുക്കിന് പരിഹാരമായി കുറ്റ്യാടി – നിരവില്‍പുഴ ചുരത്തിലൂടെയുള്ള ചുരംറോഡ് വികസിപ്പിക്കുകയും ഇതുവഴി മൈസൂരിലേക്ക് കുട്ട വഴി രാത്രിയാത്രാ വിലക്കില്ലത്ത ദേശിയ പാത ആരംഭിക്കണമെന്നും മനന്തവാടി വികസന സമിതി ആവശ്യപ്പെട്ടു വാര്‍ത്താ സമ്മേളനത്തില്‍ ഇ.ഡി ജോസഫ്, ബെസി പാറയ്ക്കല്‍, ജസ്റ്റിന്‍ ചെഞ്ചട്ടയില്‍, ഷാജന്‍ ജോസ്, അഡ്വ.പി.ജെ ജോര്‍ജ്ജ്, ജോണി അറയ്ക്കല്‍,ജലില്‍, അനില്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു

Leave A Reply

Your email address will not be published.

error: Content is protected !!