ഇന്‍ഡോര്‍ ഫുട്‌ബോള്‍ ടര്‍ഫ് ഉദ്ഘാടനം ഈ മാസം 27 ന്
ജില്ലയിലെ ആദ്യത്തെ ഇന്‍ഡോര്‍ ഫുട്‌ബോള്‍ ടര്‍ഫ് ഉദ്ഘാടനം ഈ മാസം 27 ന് നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.റോയല്‍ സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ രണ്ടാമത് സംരംഭമാണ് മാനന്തവാടി വള്ളിയൂര്‍ക്കാവ് റോഡില്‍ ആരംഭിക്കുന്നത്. അത്യാധുനിക സാങ്കേതിക വിദ്യാകള്‍ ഉപയോഗിച്ച് നിര്‍മ്മാണം പൂര്‍ത്തിയാക്കിയ സ്റ്റേഡിയം ഫൈവ്‌സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റുകള്‍ക്ക് അനുയോജ്യമായ രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. ടര്‍ഫിന്റെ് ഉദ്ഘാടനം 27 ന് വൈകുന്നേരം ഐ എസ് എല്‍ ഫുട്‌ബോള്‍ താരം സുഷാന്ത് മാത്യു നിര്‍വ്വഹിക്കും.സബ്ബ് കളക്ടര്‍ എന്‍ എസ് കെ ഉമേഷ് മുഖ്യാതിഥിയാകും.രാഷ്ടീയ, സാമൂഹിക, സാംസ്‌ക്കാരിക മേഖലയിലെ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിക്കും.. വാര്‍ത്താ സമ്മേളനത്തില്‍ പി സുനീര്‍, അബ്ദുസലാം അബ്ദുള്ള, കെ ഷമീര്‍, പി മൊയ്തീന്‍ കുട്ടി എന്നിവര്‍ പങ്കെടുത്തു.