കാര്‍ഷിക പാരമ്പര്യം കാത്തു സൂക്ഷിക്കണം

0

കാര്‍ഷിക പാരമ്പര്യം കാത്തു സൂക്ഷിക്കുന്ന വിദ്യാഭ്യാസം പിന്തുടര്‍ന്നാല്‍ മാത്രമേ ആരോഗ്യമുള്ള പുതുതലമുറ നിലനില്‍ക്കുകയുള്ളൂ എന്ന് പ്രശസ്ത പാരമ്പര്യ കര്‍ഷകനും വിത്തിനങ്ങളുടെ സംരക്ഷകനുമായ ചെറുവയല്‍ രാമന്‍ അഭിപ്രായപ്പെട്ടു. കളനാടികൊള്ളി സി കെ ആര്‍ എം ബി എഡ്് കോളേജിലെ ഭൂമിത്രസേന ക്ലബ്ബ് ഉല്‍ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഉത്ഘാടനത്തോെടനുബന്ധിച്ച് വിദ്യാര്‍ഥികള്‍ വയലില്‍ ഇറങ്ങി നെല്ലിന് ഇടയിളക്കുകയും നെല്ലിനങ്ങളെ പരിചയപ്പെടുകയും ചെയ്തു.കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. മേരി പി.എഫ്, അധ്യാപകരായ സോളി കെ ജോര്‍ജ്, അനീഷ ബീഗം, കുക്കു ജോയ്, എല്‍ദോസ് സി എം വിദ്യാര്‍ഥികളായ അന്ന പോള്‍, നിമ്‌ന തോമസ് എന്നിവര്‍ നേതൃത്വം നല്‍കി.

Leave A Reply

Your email address will not be published.

error: Content is protected !!