ഏകദിന ശില്‍പശാല സംഘടിപ്പിച്ചു
മാനന്തവാടി> മാനന്തവാടി ഫെഡറേഷനില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട കേര കര്‍ഷകര്‍ക്കായി നാളികേര വികസന ബോര്‍ഡിന്‍റെ ആഭിമുഖ്യത്തില്‍ ഏകദിന ശില്‍പശാല സംഘടിപ്പിച്ചു. പയ്യമ്പള്ളി സെന്റ് കാതറൈന്‍സ് പള്ളി ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന ശില്‍പശാല മാനന്തവാടി നഗസഭാധ്യക്ഷന്‍ വി ആര്‍ പ്രവീജ് ഉദ്ഘാടനം ചെയ്തു. സി പി എഫ് പ്രസിഡന്റ് എ ദേവസ്യ അധ്യക്ഷനായി. സി പി സി വയനാട് ജില്ലാ ചെയര്‍മാന്‍ സെബാസ്റ്റ്യന്‍ വെള്ളാക്കുഴി മുഖ്യപ്രഭാഷണം നടത്തി. സി ഡി ബി കൊച്ചി ടെക്നിക്കല്‍ ഓഫീസര്‍ വിന്‍സി വര്‍ഗീസ് പദ്ധതി വിശദീകരണം നടത്തി. ചടങ്ങില്‍ മികച്ച കേരകര്‍ഷകരെ സി ഡി ബി വൈസ് ചെയര്‍മാന്‍ പി സി മോഹനന്‍ ആദരിച്ചു. എടവക കൃഷി ഓഫീസര്‍ കെ മമ്മൂട്ടി ക്ലാസെടുത്തു. സി പി എഫ് സെക്രട്ടറി കെ ജെ എബ്രഹാം, സി പി സി ഡയറകടര്‍ എം ജെ വര്‍ക്കി, ബാലകൃഷ്ണന്‍, സണ്ണി ചാലില്‍, കൌണ്‍സിലര്‍ വര്‍ഗീസ് ജോര്‍ജ്ജ് എന്നിവര്‍ സംസാരിച്ചു.