കുറുവാടൂറിസം മേഖലയിലെ അനാവശ്യ നിയന്ത്രണങ്ങള്‍പിന്‍വലിക്കണം- കുറുവാദ്വീപ് സംരക്ഷണ സമിതി
മാനന്തവാടി> ടൂറിസം മേഖലയായ കുറുവാ ദ്വീപിലും പരിസര പ്രദേശങ്ങളിലും റവന്യു വകുപ്പും വനം വകുപ്പും ഏര്‍പ്പെടുത്തിയിട്ടുള്ള അനാവശ്യ നിയന്ത്രങ്ങള്‍ പിന്‍വലിക്കണമെന്ന് കുറുവാദ്വീപ് സംരക്ഷണ സമിതി അംഗങ്ങള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഈ പ്രദേശങ്ങളില്‍ കെട്ടിടനിര്‍മ്മാണത്തിനും ,വിനോദസഞ്ചാരവുമായി ബന്ധപ്പെട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കും ഇന്ന് റവന്യു വകുപ്പ് തടസ്സം നില്‍ക്കുകയാണ്. വന്യമൃഗ ശല്യവും, കാര്‍ഷികവിലക്കയറ്റവും കാരണം ബുദ്ധിമുട്ടനുഭവിക്കുന്ന പ്രദേശത്തെ കര്‍ഷകര്‍ക്കും, ജനങ്ങള്‍ക്കും ഏറെ ആശ്വാസം പകരുന്നതാണ് ടൂറിസം വകുപ്പുമായി ബന്ധപ്പെട്ട തൊഴിലുകള്‍.ഈ മേഖലയിലെ അനാവശ്യ നിയന്ത്രണങ്ങള്‍ ജനങ്ങളെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. ആദ്യം രാവിലെ 9 മണിമുതല്‍ വൈകുന്നേരം 3.30 വരെയായിരുന്നു കുറുവാദ്വീപിലെ പ്രവേശന സമയം. എന്നാല്‍ ഇത് ഇപ്പോള്‍ ഉച്ചയ്ക്ക് 1 മണി വരെയായി ചുരുക്കിയതും വിനോദസഞ്ചാരികള്‍ ഉള്‍പ്പെടെയുള്ളവരെ പ്രതികൂലമായി ബാധിച്ചു. സമയം കുറച്ചത് കാരണം ദ്വീപില്‍ എത്തുന്ന വിനോദ സഞ്ചാരികളെ എല്ലവരേയും പ്രവേശിപ്പിക്കാന്‍സാധിക്കാതെ വരുന്നു. വനം വുപ്പിന്‍റെ ഈ നടപടികുറുവാ ദ്വീപിനോട് കാണിക്കുന്ന കടുത്ത അവഗണനയ്ക്കുള്ള ഉദാഹരണമാണ്. ടൂറിസം മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിന് പകരം മേഖലയെ പിന്നോട്ടടിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ നിന്നും റവന്യു വകുപ്പ് പിന്‍മാറണമെന്നും നിയപ്രകാരമുള്ള കെട്ടിട നിര്‍മ്മാണത്തിനും, വിനോദസഞ്ചാരവുമായി ബന്ധപ്പെട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കും അനുമതി നല്‍കണമെന്നും അല്ലാത്തപക്ഷം വില്ലേജ് ഓഫീസിലേക്കും, താലൂക്ക് ഓഫീസിലേക്കും ജനകീയമര്‍ച്ച് സംഘടിപ്പിക്കുമെന്നും കുറുവാദ്വീപ് സംരക്ഷണ സമിതി അംഗങ്ങള്‍ അറിയിച്ചു. ജനങ്ങളെ കൂടുതല്‍ ആകര്‍ഷിക്കുന്ന തരത്തിലും,പ്രദേശത്തെ വികസനത്തിന് ഉതകുന്ന തരത്തിലും ബോട്ടിംഗ് ഉള്‍പ്പെടെയുള്ള പദ്ധതികള്‍ക്ക് രൂപം നല്‍കി നടപ്പിലാക്കണമെന്നും അംഗങ്ങള്‍ ആവശ്യപ്പെട്ടു. സണ്ണി ജോര്‍ജ്ജ്, യു എം സുനില്‍, ജോസ് സി തോമസ്, കെ യു അബ്രഹാം എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.