ഭീഷണിപ്പെടുത്തുന്നതായി പരാതി
പാല്‍വെളിച്ചം ദേവട്ടത്ത് അനധികൃത റിസോര്‍ട്ട് മാഫിയക്ക് വേണ്ടി സിപിഎം ബ്രാഞ്ച് സെക്രട്ടറി ഭിഷണിപ്പെടുത്തുന്നതായി പരാതി.തിരുനെല്ലി പഞ്ചായത്തിലെ പാല്‍ വെളിച്ചം ദേവട്ടത്ത് റിസോര്‍ട്ടിന് വേണ്ടി സ്ഥലമെടുത്ത എറാണകുളം സ്വദേശിക്ക് വേണ്ടി സിപിഎം ബ്രാഞ്ച് സെക്രട്ടറിയും പാര്‍ട്ടി മെമ്പര്‍റും ചേര്‍ന്ന് ഭീഷണിപ്പെടുത്തി തിരുനെല്ലി പോലിസിനെ കൊണ്ട് തന്റെയും പ്രദേശവാസികളുടെയും പേരില്‍ കള്ളകേസ് എടുപ്പിച്ചിതായി പാല്‍ വെളിച്ചം ദേവട്ടം കോളനിയിലെ കുമാരന്‍ വാര്‍ത്തസമ്മേളനത്തില്‍ അരോപിച്ചു. എറണാകുളം ഞാറക്കല്‍ സ്വദേശിയും മകനും പാല്‍ വെളിച്ചം ദേവട്ടത്ത് റവന്യൂ പട്ടയഭൂമിയടക്കം ഫാമിനും റിസോര്‍ട്ടിനുംവാങ്ങിയിരുന്നു. വര്‍ഷങ്ങളായി ഉപയോഗിക്കുന്ന പഞ്ചായത്ത് റോഡ് അടയക്കുന്നതിന് സ്ഥലം വാങ്ങിയവര്‍ നീക്കം നടത്തിയത് തടഞ്ഞതിന് സ്ഥലത്തിന്റെ ഉടമ പോലിസില്‍ കള്ള കേസ് കൊടുത്തു.റവന്യൂ പട്ടയഭൂമിയുടെ സമീപത്തെ ഭൂമിയും റിസോര്‍ട്ട് ഉടമ്മ വിലക്ക് വാങ്ങി പഞ്ചായത്തിന്റെ പൊതുവഴി കൈയ്യേറി സഞ്ചാരം തടസപ്പെടുത്തുന്നതായും വെള്ളം ഒഴുകുന്ന തോടും മണ്ണിട്ട് നികത്തി വഴി മാറ്റിയെന്നും കുമാരന്‍ പറഞ്ഞു. തങ്ങള്‍ക്കെതിരെ വ്യത്തികെട്ടരീതിയിലുള്ള ഫോണ്‍ സന്ദേശങ്ങള്‍ നാട്ടില്‍ പ്രചരിപ്പിക്കുന്നതായും ഇതിന് എതിരെ ജില്ലാ കളക്ടര്‍, എസ്പി, സബ്ബ് കളകടര്‍ എന്നിവര്‍ക്ക് പരാതി നല്‍കിയതായും ഇവര്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. കുമാരന്റെ മകന്‍ ഷാജി ദേവട്ടംപ്രദേശവാസികളയ കെ കെ ഷൈനോജ്.വീ ജീഷ് കെ വി, കെ കെ സുനില്‍, അജി പി ജി എന്നിവര്‍ പങ്കെടുത്തു.