പ്രളയബാധിത കുടുംബങ്ങള്‍ക്ക് വിടൊരുക്കി കര്‍മ്മലീത്ത സഭയും കര്‍മ്മല്‍ നികേതന്‍ നോഷ്യാറ്റും
അഞ്ച് കുടുംബങ്ങള്‍ക്കാണ് വീട് വെച്ച് നല്‍കുന്നത്. പുതുശ്ശേരി വാരപടവില്‍ ദേവസ്യ ഷൈനി കുടുംബത്തിന് നിര്‍മ്മിച്ച വീട് വെഞ്ചിരിപ്പ് കര്‍മ്മം മാനന്തവാടി രൂപത വികാരിജനറല്‍ ഡോ. അബ്രാഹം നെല്ലിക്കല്‍ നിര്‍വഹിച്ചു. പടമല പൈക്കാട്ട് മാത്യു ലിജി ദമ്പതികളുടെ വീടിന്റെ കല്ലിടല്‍ കര്‍മ്മം ഫാ.പോള്‍ പൂവന്‍തറ നിര്‍വഹിച്ചു. ചടങ്ങില്‍ പുതുശ്ശേരി ഇടവക വികാരി ഫാ. സുനില്‍, ഫാ.മാര്‍ട്ടിന്‍ പുളിക്കല്‍,ഫാ. ജോജി തലചിറക്കല്‍, ഫാ. അനീഷ് ഇടനാട് തുടങ്ങിയവര്‍ പങ്കെടുത്തു.