സസ്‌നേഹം 2019 കുടുംബ സംഗമം സംഘടിപ്പിച്ചു

0

തേറ്റമല മിറാക്കിള്‍ യൂത്ത് ക്ലബ്ബ് അസോസിയേഷന്‍. സസ്‌നേഹം 2019 കുടുംബ സംഗമം സംഘടിപ്പിച്ചു. ക്ലബ് കുടുംബാംഗങ്ങളുടെ കലാപരിപാടികള്‍ അവതരിപ്പിച്ചു, തുടര്‍ന്ന് എച്ച് ആര്‍ ഡി ട്രെയിനര്‍ ലത്തീഫ് വാരാമ്പറ്റ നയിച്ച മോട്ടിവേഷന്‍ ക്ലാസ്സും,ദീര്‍ഘകാലമായി ആതുരസേവനരംഗത്ത് പ്രവര്‍ത്തിച്ചുവരുന്ന അന്നക്കുട്ടി സിസ്റ്ററെ ആദരിക്കല്‍ ചടങ്ങും, സ്‌കോളര്‍ഷിപ്പ് വിതരണവും, ചികിത്സാധനസഹായ കൈമാറ്റ ചടങ്ങും സംഘടിപ്പിച്ചു. ക്ലബ്ബ് രക്ഷാധികാരി ഫാദര്‍ സ്റ്റീഫന്‍ ചിക്കപാറയില്‍ അനുഗ്രഹ പ്രഭാഷണം നടത്തി.പരിപാടികള്‍ക്ക് ക്ലബ് പ്രസിഡണ്ട് ജോസഫ് കാര കുന്നേല്‍, ക്ലബ്ബ് സെക്രട്ടറി ജോയി കുറാ നയില്‍ , അന്‍വര്‍, ബിനോയ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് സ്‌നേഹവിരുന്നും ഉണ്ടായിരുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!