ജീര്‍ണ്ണിച്ച വീട് പുനര്‍ നിര്‍മ്മിച്ച് നല്കി
വിധവയായ കാളത്ത് സഫിയക്ക് കോട്ടൂര്‍ ശാഖാ മുസ്ലീം ലീഗിന്റെ ആഭിമുഖ്യത്തില്‍ ജീര്‍ണ്ണിച്ച വീട് പുനര്‍ നിര്‍മ്മിച്ച് നല്കി. ഇതോടനുബന്ധിച്ച് നടന്ന കണ്വെന്ഷന് ജി്ല്ലാ യൂത്ത് ലീഗ് മുന്‍ പ്രസിഡണ്ട് സലീം മേമന ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡണ്ട് പി സൈനുദ്ധീന്‍ അധ്യക്ഷനായിരുന്നു. ബത്തേരി മണ്ഡലം ലീഗ് വൈസ് പ്രസിഡണ്ട് കണക്കയില്‍ മുഹമ്മദ് ,പഞ്ചായത്ത് ലീഗ് പ്രസിഡണ്ട് സി.അസൈനു, സെക്രട്ടറി ഹക്കീം,തുടങ്ങിയവര്‍ സംസാരിച്ചു.