സൈന്യത്തിന് ഇന്ധനം നല്‍കിയില്ലന്ന വ്യാജവാര്‍ത്ത; പൊലീസ് സ്വമേധയ കേസെടുത്തു അന്വേഷണം ആരംഭിച്ചു

0

ബത്തേരി ടൗണിലെ പെട്രോള്‍ പമ്പുകളില്‍ എത്തിയ സൈന്യത്തിന് ഇന്ധനം നല്‍കിയല്ലെന്ന ഓണ്‍ലൈന്‍ വ്യാജവ്യാര്‍ത്തയുമായി ബന്ധപ്പെട്ട് ബത്തേരി പൊലീസ് സ്വമേധയ കേസെടുത്തു. വ്യാജവാര്‍ത്ത നല്‍കി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കല്‍, പരിഭ്രാന്തിപ്പെടുത്തുക എന്നിവയ്ക്കാണ് കേരള പൊലീസ് ആക്ട് 118 (ബി), 120 (O) എന്നീ വകുപ്പുകള്‍ പ്രകാരം കേസെടുത്തതെന്ന് ബത്തേരി സി ഐ എം. ഡി സുനില്‍ പറഞ്ഞു. സൈബര്‍ സെല്ലിന്റെ സഹായത്തോടെ അന്വേഷണം നടത്തി തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. ബത്തേരിയിലെത്തിയ സൈന്യത്തിന്റെ വാഹനത്തിന് ഇന്ധനം നല്‍കാത്തതിനെ തുടര്‍ന്ന് പമ്പുകള്‍ പിടിച്ചെടുത്ത് ഇന്ധനം നിറച്ചു മടങ്ങിയെന്ന വാര്‍ത്ത ശനിയാഴ്ച രാത്രിയോടെയാണ് ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വഴി പ്രചരിച്ചത്. ഇതിനെതിരെ ബത്തേരിയിലെ വികസന കൂട്ടായ്മയും, വയനാട് ജില്ലാ പെട്രോളിയം ഡീലേഴ്സ് അസോസിയേഷനും പ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് പൊലീസ് നടപടിയെടുത്തത്.

Leave A Reply

Your email address will not be published.

error: Content is protected !!