സി പി എം തിരുനെല്ലി ലോക്കല്‍ സമ്മേളനം തോല്‍പെട്ടി നരിക്കല്ലില്‍ സമാപിച്ചു
രണ്ടാഴ്ച്ച നീണ്ട് നിന്ന സി പി എം തിരുനെല്ലി ലോക്കല്‍ സമ്മേളനം തോല്‍പെട്ടി നരിക്കല്ലില്‍ സമാപിച്ചു. സമാപന സമ്മേളനം സി പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി വി സഹദേവന്‍ ഉദ്ഘാടനം ചെയ്തു.ജനാതിപത്യത്തിന്റെ ഫെഡറല്‍ സംവിധാനത്തിന് നരേന്ദ്ര മോഡി സര്‍ക്കാര്‍ കത്തി വെയ്ക്കുകയാണന്നും നോട്ട് നിരോധനത്തിലൂടെ രാജ്യത്തെകര്‍ഷകരുടെയും സാധാരണ കാരുടെ ജീവിതം ദുസ്സഹക മാക്കിയെന്നും അദ്ദേഹം പറഞ്ഞു ‘ബിജെപി അധികാരത്തില്‍ തുടര്‍ന്നാല്‍ ബീഫിന്റെ പേരിലും പശു സ്‌നേഹത്തിന്റ പേരില്‍ ന്യൂനപക്ഷക്കാരെയും ദളിത് സമൂഹത്തേയും ഇല്ലായ്മ ചെയ്യുന്നത് രാജ്യം തിരിച്ചറിയണമെന്നും പി.വി സഹദേവന്‍ പറഞ്ഞു
‘സമ്മേളനത്തിന്റെ ഭാഗമായ് തോല്‍പെട്ടി നരിക്കല്ല് എന്നീ പ്രദേശങ്ങളിലൂടെ ഡിവൈഎഫ്‌ഐ റെഡ് വാളണ്ടിയര്‍മാര്‍ച്ചും സംഘടിപ്പിച്ചു’ ജില്ലാ പഞ്ചായത്തംഗം എ എന്‍ പ്രഭാകരന്‍ ‘ശ്രീമതി മായാദേവി,പി.വി ബാലകൃഷ്ണന്‍, കെ.ടി ഗോപിനാഥന്‍ എന്നിവര്‍ സംസാരിച്ചു.സംഘടനയുടെ മുന്‍ ലോക്കല്‍ ബ്രാഞ്ച് സെക്രട്ടറി എന്നിവിടങ്ങളിലെല്ലാം അഴിച്ചു പണി നടത്തി യുവാക്കളാണ് പുതിയ ലോക്കല്‍ ബ്രാഞ്ച് സെക്രട്ടറിമാര്‍. അപ്പപാറയിലെ അക്കൊല്ലി കുന്ന് കെ.സി മണിയാണ് പാര്‍ട്ടിയുടെ തിരുനെല്ലിലോക്കല്‍ സെക്രട്ടറി.