റസിഡൻസ് അസോസിയേഷൻ കുടുംബസംഗമം
മാനന്തവാടി: കൂനാര്‍വയല്‍ റസിഡന്‍സ് അസോസിയേഷന്‍ കുടുബസംഗമം ഒ.ആർ. കേളു എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രദേശത്തെ മുതിര്‍ന്ന കര്‍ഷകാനായ തോമസ് ഇരുമലയെ എം.എല്‍.എ പൊന്നാടയണിച്ച് ആദരിച്ചു. ഇ.സി. മാത്യു അധ്യക്ഷത വഹിച്ചു. മാനന്തവാടി നഗരസഭാ ചെയർമാൻ വി.ആര്‍. പ്രവീജ് മുഖ്യപ്രഭാഷണം നടത്തി. എം. റജീഷ്, പി.വി.എസ് മൂസ, കൗൺസിലർമാരായ റഷീദ് പടയൻ, പി.ടി. ബിജു, ശാരദാ സജീവന്‍ എന്നിവര്‍ സംസാരിച്ചു.