മാനന്തവാടി ക്യാമ്പസിൽ വികസന സമിതി രൂപവത്കരിച്ചു.
മാനന്തവാടി: കണ്ണൂർ സർവകലാശാല മാനന്തവാടി ക്യാമ്പസിന്റെ വികസന പ്രവർത്തനങ്ങൾക്കായി ക്യാമ്പസ് വികസന സമിതി രൂപവത്കരിച്ചു. വികസന സമിതി രൂപവത്കരണ യോഗത്തിൽ ഒ.ആർ. കേളു എം.എൽ.എ അധ്യക്ഷത വഹിച്ചു. ക്യാമ്പസ് ഡയറക്ടർ ഡോ.പി.കെ പ്രസാദൻ കരട് രേഖ അവതരിപ്പിച്ചു.
എടവക ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നജ്‌മുദ്ദീൻ മൂടമ്പത്ത്, ഗ്രാമപഞ്ചായത്തംഗങ്ങളായ പി.ആർ. വെള്ളൻ, മനു ജി. കുഴിവേലിൽ, സർവകലാശാല സിൻഡിക്കേറ്റംഗം ബീനാ സദാശിവൻ, പി. ഹരീന്ദ്രൻ, എടവക ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് ജസ്റ്റിൻ ഒ.ആർ. കേളു എം.എൽ.എ ചെയർമാനും ക്യാമ്പസ് ഡയറക്ടർ ഡോ. പി.കെ. പ്രസാദൻ ജന കൺവീനറുമായി ക്യാമ്പസ് വികസന സമിതിക്ക് രൂപം നൽകി.