ഫാഷിസ്റ്റ് വിരുദ്ധ റാലിയും മാനവ സംഗമവും ഇരുപതാം തീയ്യതി

0

വര്‍ഗ്ഗീയതക്ക് മറുപടി ബഹുസ്വരത എന്ന പ്രമേയത്തില്‍ മുസ്ലീം യൂത്ത് ലീഗ് കല്‍പ്പറ്റ നിയോജക മണ്ഡലം കമ്മറ്റി നടത്തുന്ന ഫാഷിസ്റ്റ് വിരുദ്ധ റാലിയും മാനവ സംഗമവും ഇരുപതാം തീയ്യതി കല്‍പ്പറ്റയില്‍ സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ കല്‍പ്പറ്റിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. രാജ്യത്തിന്റെ ബഹുസ്വരതയെ തകര്‍ക്കുന്ന ഫാസിസ്റ്റ് നീക്കങ്ങള്‍ രാജ്യത്തെ അപകടപ്പെടുത്തുമ്പോള്‍ അതിനെ ചെറുത്ത് തോല്‍പ്പിക്കാന്‍ യുവ സമൂഹം ജാഗരൂഗരായി നില്‍ക്കേണ്ടത് സ്വന്തം ബാധ്യതയായി ഏറ്റെടുക്കാന്‍ യുവാക്കളെ പ്രാപ്തരാക്കുന്നതിനു വേണ്ടിയാണ് മാനവ സംഗമം സംഘടിപ്പിക്കുന്നതെന്നും ഇവര്‍ പറഞ്ഞു. യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് മുനവറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും, കെ.മുരളീധരന്‍ എം എല്‍ എ, ജനതാദള്‍ ദേശീയ സെക്രട്ടറി ഡോ: വര്‍ഗ്ഗീസ് ജോര്‍ജ് ,കെ.എം.ഷാജി.എംഎല്‍എ യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ.ഫിറോസ് തുടങ്ങിയവര്‍ സംസാരിക്കുമെന്ന് യൂത്ത് ലീഗ് ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ മുസ്ലീം ലീഗ് ജില്ലാ സെക്രട്ടറി യഹ്യാഖാന്‍ തലക്കല്‍, നിയോജക മണ്ഡലം പ്രസിഡണ്ട് റസാഖ് കല്‍പ്പറ്റ, റ്റി.ഹംസ, കെഎം തൊടി മുജീബ്, സി.റ്റി.ഉനൈസ് തുടങ്ങിയവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!