മുട്ടൊപ്പം ചളിപ്പുഴ നീന്തി അഞ്ചുസെന്റ് കോളനിവാസികള്‍
പുറം ലോകത്തെത്താന്‍ മുട്ടൊപ്പം ചളിപ്പുഴ നീന്തികടക്കേണ്ട ദുരിതാവസ്ഥയില്‍ നൂല്‍പ്പുഴയിലെ കല്ലൂര്‍ കല്ലുമുക്ക് അഞ്ച് സെന്റ് കോളനി നിവാസികള്‍. പത്തുകുടുംബങ്ങള്‍ താമസിക്കുന്ന ഈ കോളനിയിലേക്ക് റോഡ് നിര്‍മ്മിക്കാന്‍ കഴിഞ്ഞവര്‍ഷം തുക അനുവദിച്ചെങ്കിലും പ്രവര്‍ത്തി നടത്താത്തതാണ് കോളനിക്കാരുടെ ദുരിതത്തിന് കാരണം. റോഡ് ചളിക്കുളമായതോടെ വിദ്യാര്‍ത്ഥികളുടെ പഠനവും മുടങ്ങിയിരിക്കുകയാണ്.കല്ലുമുക്ക് അഞ്ചുസെന്റ് കോളനിക്കാരോടുള്ള അധികൃതരുടെ അവഗണനയുടെ നേര്‍ക്കാഴ്ചയാണ് ഇവിടേക്കുള്ള റോഡ്. കഴിഞ്ഞ അഞ്ചുവര്‍ഷമായി മഴക്കാലത്തുള്ള ഈ റോഡിന്റെ അവസ്ഥയാണിത്. ഇവിടെ താമസിക്കുന്ന പത്ത് കുടുംബങ്ങലെ പുറംലോകവുമായി ബന്ധിപ്പിക്കുന്ന ഏക റോഡാണിത്. മഴപെയ്താല്‍ പിന്നെ ഈ റോഡ് ചളിപ്പുഴയാവും.
ഇതുവഴിവേണം കോളനിക്കാര്‍ക്ക് എന്താവശ്യത്തിനും പുറംലോകത്തെത്താനും തിരിച്ചെത്താനും. രോഗികളായവരും വിദ്യാര്‍ത്ഥികളും പ്രായമായവരുമായ എല്ലാവരും സഞ്ചരിക്കുന്നത് ഈ വഴിയാണ്. അതുകൊണ്ടുതന്നെ മഴപെയ്താല്‍ കോളനിക്കാര്‍ ദുരിതത്തിലാവും. കോളനിക്കാരുടെ നിരന്തരമായി ആവശ്യത്തെതുടര്‍ന്ന് പഞ്ചായത്ത് കഴിഞ്ഞവര്‍ഷം മൂന്നുലക്ഷം രൂപ റോഡ് നവീകരിക്കുന്നതിന്നായി അനുവദിക്കുകയും ചെയ്തു. ഇതിനെതുടര്‍ന്ന് ഉദ്യോഗ്സ്ഥര്‍ എത്തി റോഡ് അളന്ന് എസ്റ്റിമേറ്റും എടുത്തുപോയി. പിന്നീട് തുടര്‍ നടപടികളൊന്നുമുണ്ടായില്ലന്നും കോളനിക്കാര്‍ പറയുന്നു. മഴപെയ്ത് റോഡ് ചളിക്കുളമായതോടെ ഇവിടത്തെ 12-ഓളം വിദ്യാര്‍ത്ഥികളുടെ പഠനവും നിലച്ചു.