കാക്കത്തോടിനെ പേടിച്ച് കോളനിക്കാര്‍

0

ചെറിയ മഴപെയ്താല്‍ പോലും വെള്ളപ്പൊക്ക ഭീഷണിയിലായി നൂല്‍പ്പുഴ കല്ലുമുക്ക് അഞ്ചുസെന്റ് കോളനി നിവാസികള്‍. സമീപത്തെ കാക്കത്തോടില്‍ നിന്നുമാണ് ഈ കോളനിയിലേക്ക് വെള്ളം കയറുന്നത്. ഇക്കഴിഞ്ഞ മഴയില്‍ കോളനിയില്‍ വെള്ളംകയറിയതോടെ പകര്‍ച്ചവ്യാധി ഭീഷണിയിലുമാണ് കോളനിവാസികള്‍.

എല്ലാമഴക്കാലത്തും കല്ലൂര്‍ കല്ലൂമുക്ക് അഞ്ചുസെന്റ് കോളനിയിലെ ദുരിതകാഴ്ചയാണിത്. ഒരു ചെറിയ മഴപെയ്താല്‍ പോലും കോളനിയില്‍ വെള്ളംകയറും.സമീപത്തെ തോട്ടില്‍ നിന്നുമാണ് കോളനിയിലേക്ക് വെള്ളം മറിയുന്നത്. എല്ലാ വീടുകളുടെ ഉള്ളിലും വെള്ളംകയറുകയും തുടര്‍ന്ന് ഇവരുടെ ജീവിതം ചളിനിറഞ്ഞ അകങ്ങളിലാണ്. കഴിഞ്ഞ ദിവസം പെയ്ത മഴയിലും കോളനിയില്‍ വെള്ളംകയറി. ഇപ്പോള്‍ വീടുകളുടെ അകത്തളങ്ങളില്‍ ചളി നിറഞ്ഞിരിക്കുകായണ്. ഇതനുപുറമെ കോളനിയുടെ പരിസരങ്ങളില്‍ വെള്ളക്കെട്ടുകളും രൂപപ്പെട്ടിട്ടുണ്ട്. സെപ്റ്റിക് ടാങ്കില്‍ നിന്നുള്ള മാലിന്യമടക്കം പലയിടത്തും കെട്ടികിടക്കുന്നു. ഇത് കോളനിയില്‍ പകര്‍ച്ചവ്യാധി അടക്കം ഉണ്ടാക്കുമെന്ന് ആശങ്കയിലാണ് കോളനിക്കാര്‍. കുട്ടികളും മുതിര്‍ന്നവരുമടക്കം 60 -ഓളം ആളുകളാണ് ഇവിടെ താമസിക്കുന്നത്. കോളനിയിലേക്ക് വെള്ളം കയറുന്ന ഭാഗം മണ്ണിട്ട് ഉയര്‍ത്തിയാല്‍ കോളനിക്കാരുടെ ഈ ദുരിതത്തിന് അറുതിയാവുമെന്നാണ് ഇവര്‍ പറയുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!