മീനങ്ങാടി ഹയര്‍സെക്കണ്ടറി അന്താരാഷ്ട്ര നിലവാരത്തിലേക്ക്

0

മീനങ്ങാടി ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് അന്താരാഷ്ട്ര നിലവാരത്തില്‍ പുതിയ 3 നില കെട്ടിടം പണി പൂര്‍ത്തിയാവുന്നു. 5 കോടി രൂപ ചിലവിലാണ് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നത്.

വിദ്യാഭ്യാസ രംഗത്തും ശാസ്ത്ര മേളയിലും കലാകായിക രംഗത്തും വയനാടിന്റെ യശസ്സ് സംസ്ഥാന തലത്തില്‍ തന്നെ ഉയര്‍ത്തിയിട്ടുള്ള മീനങ്ങാടി ഹയര്‍സെക്കണ്ടറി മൂന്നു നിലയില്‍ അന്താരാഷ്ട്ര നിലവാരമുള്ള പുതിയ കെട്ടിടം കൂടി വരുന്നതോടെ ജില്ലയില്‍ തന്നെ മികച്ച സ്‌കൂളുകളിലൊന്നായി ഇതുമാറും. പഠന നിലവാരം ഉയര്‍ത്തുന്നതിനും പാഠ്യേതര പ്രവര്‍ത്തനങ്ങളിലും രക്ഷിതാക്കളുടെ പൂര്‍ണ സഹകരണത്തോടെ അധ്യാപകരും കുട്ടികളും ഗ്രാമപഞ്ചായത്തും നടത്തുന്ന ശ്രമങ്ങള്‍ ഇതിനകം വാര്‍ത്തകളില്‍ ഇടം പിടിച്ചിട്ടുണ്ട്. സ്‌കൂളിന്റെ പഴകിയ കെട്ടിടങ്ങള്‍ പൊളിച്ചു നീക്കിയാണ് പകരം പുതിയ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നത്. പുതിയ കെട്ടിടങ്ങള്‍ നിര്‍മ്മാണത്തിന്റെ അന്തിമ ഘട്ടത്തിലാണ്. മൂന്നു നിലകളില്‍ ആധുനിക സൗകര്യങ്ങളോടുകൂടിയ ഇരുപത്തിയാറോളം ക്ലാസ് മുറികളാണ് സജ്ജീകരിക്കുന്നത്. ഐ സി ബാലകൃഷ്ണന്‍ എംഎല്‍എയുടെ പ്രദേശിക ഫണ്ടില്‍ നിന്ന് 30 ലക്ഷം രൂപയും പ്രദേശികമായി വിവിധ സഹായവും പുതിയ കെട്ടിടങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!