ഗൈനക്കോളജിസ്റ്റുകളില്ല ഉള്ളത് ജൂനിയര്‍ കണ്‍സള്‍ട്ടന്റ്

0

ബത്തേരി മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍ ആവശ്യത്തിന് ഗൈനക്കോളജിസ്റ്റുമാരെ നിയമിക്കണമെന്ന ആവശ്യം ശക്തം. ചുരുങ്ങിയത് നാലുപേര്‍ വേണ്ടിടത്ത് ഗൈനക്കോളജി വിഭാഗത്തില്‍ ഇപ്പോഴുള്ളത് രണ്ട് ജൂനിയര്‍ കണ്‍സള്‍ട്ടന്റ്ുകള്‍ മാത്രം. പ്രതിമാസം നൂറിലധികം പ്രസവവും ഒ പി ദിവസങ്ങളില്‍ 300-ഓളം ഗര്‍ഭിണികളും പരിശോധനക്കെത്തുന്ന ആശുപത്രിയിലാണ് ഡോക്ടര്‍മാരുടെ കുറവുള്ളത്.

ഒ പി നടക്കുന്ന ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ 260 മുതല്‍ 300വരെ ഗര്‍ഭിണികളാണ് പരിശോധനക്കായി എത്തുന്നത്. ഇതിനുപുറമെയാണ് ഒരു മാസം 80 മുതല്‍ 130വരെ പ്രസവവും ഇവിടെ നടക്കാറുണ്ട്. ഇതില്‍ ഏകദേശം 20 മുതല്‍ 30 വരെ കേസുകള്‍ സിസേറിയനുമായിരിക്കും. ഈ ഒരു കണക്കിന്റെ അടിസ്ഥാനത്തില്‍ തന്നെ ചുരുങ്ങിയത് നാല് ഗൈനക്കോളജിസ്റ്റെങ്കിലും ഉണ്ടെങ്കില്‍ മാത്രമേ പ്രശ്നങ്ങളില്ലാതെ ആശുപത്രി പ്രവര്‍ത്തനം മുന്നോട്ടുപോകു. ഈ സ്ഥാനത്താണ് നിലവിലുള്ള മൂന്നു തസ്തികയില്‍ തന്നെ ഒരു തസ്തിക ഒഴിഞ്ഞുകിടക്കുന്നത്. നിലവിലുള്ള രണ്ട് ഡോക്ടര്‍മാരില്‍ ഒരാള്‍ ലീവിലായാല്‍ ആശുപത്രിയില്‍ എത്തുന്നവരും ജീവനക്കാരും തമ്മില്‍ വാക്ക് തര്‍ക്കങ്ങള്‍ക്ക് വരെ ആശുപത്രിവേദിയാവാറുണ്ട്. ഈ സാഹചര്യത്തില്‍ ഒഴിവുള്ള തസ്തികയില്‍ എത്രയുംപെട്ടന്ന് ഗൈനക്കോളജിസ്റ്റിനെ നിയമിക്കണമെന്നാണ് ആവശ്യം.

Leave A Reply

Your email address will not be published.

error: Content is protected !!