കാട്ടിക്കുളത്ത് 19 വരെ തല്‍സ്ഥിതി തുടരും
കാട്ടിക്കുളത്ത് ട്രാഫിക് ഈമാസം 19 വരെ നിലവിലെ സ്ഥിതി തുടരും,19 ന് ശേഷം അനധികൃത പാര്‍ക്കിംഗ് ഉള്‍പ്പടെ ട്രാഫിക് ലംഘനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ തീരുമാനം.അനധികൃത പാര്‍ക്കിംഗിന്റെ പേരില്‍ ഏഴ് ഓട്ടോകളുടെ ലൈസന്‍സ് പോലീസ് പിടിച്ചെടുത്തതില്‍ പ്രതിഷേധിച്ച് ഓട്ടോ ഡ്രൈവര്‍മാര്‍ ഇന്നലെ കാട്ടിക്കുളം ടൗണില്‍ നടത്തിയ മിന്നല്‍ പണിമുടക്കിനെ തുടര്‍ന്ന് ഈ മാസം 19ന് ട്രാഫിക് അഡൈ്വസിംഗ് കമ്മിറ്റി യോഗം ചേരും വരെ ഓട്ടോറിക്ഷകള്‍ക്കെതിരെ നടപടി എടുക്കില്ലെന്ന് തീരുമാനിച്ചു. തിരുനെല്ലി എസ് ഐ പഞ്ചായത്ത് പ്രസിഡന്റ് സംയുക്ത ട്രേഡ് യൂണിയന്‍ നേതാക്കള്‍ എന്നിവര്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് മിന്നല്‍ പണിമുടക്ക് ഒത്തുതീര്‍ത്തത്. 19ന് ശേഷം അനധികൃത പാര്‍ക്കിംഗടക്കം ട്രാഫിക് ലംഘനങ്ങള്‍ക്കെതിരെ പോലീസ് കര്‍ശന നടപടിയെടുക്കും. ഇന്നലെ അനധികൃത പാര്‍ക്കിംഗിന്റെ പേരില്‍ പിടിച്ചെടുത്ത് ഓട്ടോകളും ഡ്രൈവര്‍മാരുടെ പേപ്പറുകളും തിരികെ നല്‍കി. 19വരെ ഇവര്‍ക്കെതിരെ നടപടിയുണ്ടാവില്ല.