വളയിട്ട കൈകള്‍ പാകം ചെയ്ത താളും തകരയും തരംഗമാവുന്നു
രുചിക്കൂട്ടുകളുടെ വിഭവങ്ങളുമായി മാനന്തവാടിയിലെ കുടുംബശ്രീ ഭക്ഷ്യമേള ‘താളും തകരയും ‘ ശ്രദ്ധേയമാവുന്നു. താള് കറി മുതല്‍ താറാവ് കറി വരെ നാവില്‍ രൂചിയേറും വിഭവങ്ങളുമായി മേള ഇനി രണ്ടുനാള്‍ മാത്രം. കൂട്ടുകള്‍ രുചിക്കാന്‍ നിരവധി പേരാണ് ദിവസേനെ എത്തുന്നത്. മേള 13 ന് സമാപിക്കും.
കുടുംബശ്രീ ജില്ലാ മിഷനും മാനന്തവാടി നഗരസഭയും സംയുക്തമായാണ് മാനന്തവാടി കോഴികോട് റോഡിന് സമീപം അഞ്ച് ദിവസം നീണ്ടു നില്‍ക്കുന്ന ഭക്ഷ്യമേള സംഘടിപ്പിച്ചിട്ടുള്ളത്.ജൂലൈ 9ന് തുടങ്ങിയ മേള 13 ന് സമാപിക്കും. താള് കറിയും, ചീര വടയും, തകര കറിയും, കപ്പ പുഴുക്കും, ചക്കപ്പുഴുക്കും മുതല്‍ ബോട്ടി ഫ്രൈ, ചിക്കന്‍, ബീഫ് , താറാവ് കറി, കൂണ്‍ റോസ്റ്റ്, വിവിധ തരം പുഴുക്കുകള്‍ ദേശ, അപ്പം, കബ് സ, വിവിധയിനം പായസങ്ങള്‍, സ്‌നാക്‌സുകള്‍, ഉച്ചയൂണ്‍ തുടങ്ങി ഒന്നിനൊന്ന് മിച്ചമുള്ള നാവിന്‍ രുചിയേറും വിഭവങ്ങളാണ് കുടുംബശ്രീ പ്രവര്‍ത്തകര്‍ വെച്ച് വിളമ്പുന്നത്.
വിഭവങ്ങള്‍ രുചിക്കാനെത്തുന്നവര്‍ക്ക് ഏറെ സംതൃപ്തിയോടെയാണ് മേള വിട്ടിറങ്ങുമ്പോഴെന്ന് കഴിച്ചിറങ്ങുന്നവര്‍ പറയുന്നു.മേളയുടെ ഒരോ ദിവസവും വെവ്വെറെ വിഭങ്ങള്‍ എല്ലാം വളയിട്ട കൈകളാല്‍ പാകം ചെയ്ത് ആവശ്യക്കാര്‍ക്ക് വെച്ച് വിളമ്പുന്നു.
എല്ലാ ദിവസവും വൈകീട്ട് കലാവിരുന്നും അരങ്ങേറുന്നു അങ്ങനെ മാനത്ത് മഴ മടിച്ച് നില്‍കുമ്പോഴും മാനന്തവാടിയിലെ കുടുംബശ്രീ ഭക്ഷ്യമേള രുചിയുടെ വിഭവങ്ങളുമായി മുന്നേറുകയാണ്. ഇനി രണ്ട് നാള്‍ കൂടി ഭക്ഷ്യമേളയിലെത്തി രുചിയറിഞ്ഞ് മടങ്ങാം