സമാധാന സന്ദേശവുമായി കെസിവൈഎം യുവജന സന്ദേശം പദയാത്ര

0

രാഷ്ട്രീയ മത ചിന്തകള്‍ക്കതീതമായി ഒത്തു ചേരാന്‍ ആഹ്വാനം ചെയ്തുകൊണ്ട് കെസിവൈഎം മാനന്തവാടി രൂപത സമാധാന സന്ദേശ പദയാത്ര നടത്തി. കേരളസഭ യുവജന ദിനാചരണത്തിന്റെ ഭാഗമായി ചുങ്കക്കുന്ന് സംഘടിപ്പിച്ച യുവജന സംഗമത്തില്‍ ആണ് പീസ് വാക്ക് എന്ന പേരില്‍ യാത്ര സംഘടിപ്പിച്ചത്. ചുങ്കക്കുന്ന് ഫൊറോന വികാരി ഫാ. വിന്‍സന്റ് കളപ്പുര രൂപതാ പ്രസിഡണ്ടും ജാഥാ ക്യാപ്റ്റനുമായ എബിന്‍ മുട്ടപ്പള്ളിക്ക് കെ.സി.വൈ.എം പതാക കൈമാറി സമാധാന സന്ദേശ നടത്തത്തിനു തുടക്കം കുറിച്ചു. മുന്‍ രൂപതാ പ്രസിഡണ്ട് അനീഷ് ഓമക്കര പദയാത്രയെ അഭിസംബോധന ചെയ്തു.മേഖല ആനിമേറ്റര്‍ സിസ്റ്റര്‍ നോയല്‍, വിവിധ ഇടവകകളില്‍ നിന്നുള്ള സിസ്റ്റര്‍മാര്‍ വൈദികര്‍ യുവജനങ്ങള്‍ എന്നിവര്‍ പങ്കെടുത്തു. ഇതിനു മുന്നോടിയായി നടന്ന യുവജന ആഘോഷങ്ങള്‍ മേഖലാ ഡയറക്ടര്‍ ഫാ.വിന്‍സെന്റ് കളപ്പുര ഉദ്ഘാടനം ചെയ്തു.

Leave A Reply

Your email address will not be published.

error: Content is protected !!