അതിജീവിക്കുന്നതിനിടെ നിരക്കു വര്‍ദ്ധന ആഘാതം

0

വൈദ്യുതി ചാര്‍ജ്ജ് വര്‍ദ്ധനവില്‍ പ്രതിസന്ധയിലായി ജില്ലയിലെ ചെറുകിട വ്യവസായ യൂണിറ്റുകള്‍. കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തില്‍ തകര്‍ന്ന ഈ മേഖല അതിനെ അതിജീവിക്കുന്നതിന്നിടെയുണ്ടായ വൈദ്യുതനിരക്ക് വര്‍ദ്ധനവ് ഇരുട്ടടിയാണെന്നും ഇതുപിന്‍വലിക്കണമെന്നുമാണ് ആവശ്യം. 6.1ശതമാനമാണ് ഈ മേഖലയില്‍ വൈദ്യുത നിരക്ക് വര്‍ദ്ധനവ്.ഇത് നിലവിലെ സാഹചര്യത്തില്‍ താങ്ങാന്‍കഴിയുന്നതിലും അപ്പുറമാണന്നാണ് ജില്ലാചെറുകിട വ്യവസായ അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ട് എ ഭാസ്‌ക്കരന്‍ പറയുന്നത്. ജില്ലയിലെ പൊതുവേ ചെറുകിട വ്യവസായമേഖല തകര്‍ച്ചയിലാണ്. നിരവധി സ്ഥാപനങ്ങള്‍ പൂട്ടിക്കഴിഞ്ഞു. ഇത്തരം പ്രതിസന്ധിക്കിടെയുണ്ടായ വൈദ്യുതി നിരക്ക് വര്‍ദ്ധനവ് പിന്‍വലിക്കാന്‍ സര്‍ക്കാറിന്റെ ഭാഗത്തുനിന്നും നടപടിയുണ്ടാവണമെന്നാണ് ആവശ്യം.

Leave A Reply

Your email address will not be published.

error: Content is protected !!