പൂമരത്തണലിലൂടെ ക്യാന്‍സര്‍ റിസര്‍ച്ച് സെന്ററിലേക്ക്

0

എടവക പഞ്ചായത്തിലെ 13, 14,15 വാര്‍ഡുകളിലെ കുടുംബ ശ്രീകളും പുരുഷ സ്വാശ്രയ സംഘങ്ങളുമാണ് പൂമരത്തണലിലൂടെ കാന്‍സര്‍ സെന്ററിലേക്ക് പദ്ധതി ആവിഷ്‌ക്കരിച്ചത്. വഴിയോരം പൂമരങ്ങള്‍ നട്ടുപിടിപ്പിച്ച് സൗന്ദര്യവല്‍ക്കരിച്ച് രോഗികള്‍ക്ക് സാന്ത്വനം നല്‍കുകയാണ് ലക്ഷ്യം. പരിസ്ഥിതി ദിനത്തില്‍ പ്രവര്‍ത്തനമാരംഭിച്ച പദ്ധതിയില്‍ അംബേദ്കര്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍, ബി എഡ് സ്റ്റഡി സെന്റര്‍, ട്രൈബല്‍ സ്റ്റഡി സെന്റര്‍ വിദ്യാര്‍ത്ഥികളും പങ്കാളികളായി. ചെടികള്‍ തയ്യാറാക്കാന്‍ കുടുംബ ശ്രീ യൂനിറ്റുകളെ നല്ലൂര്‍ നാട് സര്‍വീസ് സഹകരണ ബാങ്കും സഹായിച്ചിട്ടുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!