ഗോത്ര സംസ്കൃതിയുടെ നേർ വരകളുമായി എം.ആർ.രമേശന്റെ ചിത്ര പ്രദർശനം.

0

കുട്ടികാലം മുതൽ താനും തന്റെ സമുദായവും അനുഭവിച്ച സംഘർഷഭരിതമായ ജീവിതത്തെ തന്റെ വരകളിലൂടെ സമൂഹത്തോട് തുറന്നു പറയുന്നതാണ് മാനന്തവാടി ലളിതകലാ ആർട്ട് ഗ്യാലറിയിൽ നടക്കുന്ന ചിത്രപ്രദർശനം.പ്രദർശനം 11 ന് സമാപിക്കും.

ആദിവാസി വിഭാഗത്തിലെ മുള്ളു കുറുമ വിഭാഗത്തിൽപ്പെട്ട രമേശ് തന്റെ സമുദായത്തിന്റെ ജീവിതവും സംസ്ക്കാരവും ക്യാൻവാസിലൂടെ പുറം ലോകത്തെ അറിയിക്കുന്നതാണ് രമേശന്റെ ചിത്രപ്രദർശനം. ചരിത്രത്തിൽ വേണ്ട രീതിയിൽ അടയാളപ്പെടുത്താൻ കഴിയാതെ പോയ ഒരു ജനതയുടെ ചരിത്രം ചിത്രങ്ങളിലൂടെ ആവിഷ്ക്കരിക്കുകയാണ് രമേശൻ തന്റെ ചിത്രത്തിലൂടെ.ആദിവാസികളുടെ തനത് കലകൾ, ഗോത്ര ആചാരങ്ങൾ, അവരുടെ സംസ്ക്കാരം, തുടങ്ങിയവ രമേശൻ തന്റെ ചിത്രത്തിലൂടെ പുറം ലോകത്തെ അറിയിക്കുന്നു. ചിത്ര പ്രദർശനം ചിത്രകാരൻ അജയൻ കാരാടി ഉദ്ഘാടനം ചെയ്തു. ഒരു ചിത്രകാരനെന്ന നിലയിൽ ചരിത്രത്തിൽ ഇടം നേടുന്നതാണ് രമേശന്റെ ചിത്ര പ്രദർശനമെന്ന് അജയൻ കാരാടി പറഞ്ഞു.പി.സണ്ണി മാസ്റ്റർ, ഫ്രാൻസീസ് ബേബി, അരുൺ വി.സി, ചിത്ര എലിസബത്ത് തുടങ്ങിയവർ സംസാരിച്ചു.11 വരെയാണ് ചിത്ര പ്രദർശനം പ്രദർശനം കാണാൻ ധാരാളം പേരാണ് ആർട്ട് ഗ്യാലറിയിൽ എത്തുന്നത്.രമേശൻ ഒരു കഥാകൃത്ത് കൂടിയാണ് മേപ്പാടിക്കാരനാണ്

Leave A Reply

Your email address will not be published.

error: Content is protected !!