എസ്എസ്എല്‍സി പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും. ഇന്ന് ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്കായിരിക്കും ഫലം പ്രഖ്യാപിക്കുക.ടിഎച്ച്എസ്എല്‍സി., ടിഎച്ച്എസ്എല്‍സി (ഹിയറിങ് ഇംപയേര്‍ഡ്), എസ്എസ്എല്‍സി (ഹിയറിങ് ഇംപയേര്‍ഡ്), എഎച്ച്എസ്എല്‍സി എന്നീ പരീക്ഷകളുടെ ഫലവും ഇതോടൊപ്പം പ്രഖ്യാപിക്കും. നാലുമുതല്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ പി.ആര്‍.ഡി. ലൈവ് മൊബൈല്‍ ആപ്പിലും വിവിധ വെബ്സൈറ്റുകളിലും ഫലം ലഭിക്കും.നേരത്തെ നിശ്ചയിച്ചതിലും ഒരു ദിവസം മുന്‍പാണ് ഫലം പുറത്തുവിടുന്നത്.