പനമരം സെന്റ് ജൂഡ്‌സ് ചര്‍ച്ചിന്റെ കൂദാശയും ഇടവക അജപാലന കേന്ദ്രത്തിന്റെയും ലൈദിക മന്ദിരത്തിന്റെയും വെഞ്ചരിപ്പും മാനന്തവാടി രൂപതാ മെത്രാന്‍ മാര്‍ ജോസ് പൊരുന്നേടം നിര്‍വഹിച്ചു. ഇതോടെ 135 കുടുംബങ്ങളുമായി പനമരം പുതിയ ഇടവകയായി.മതമൈത്രി ഉദ്ഘോഷിക്കുന്ന രീതിയിലുള്ള ചടങ്ങുകളാണ് വെഞ്ചരിപ്പിനോടനുബന്ധിച്ച് രൂപത അധികൃതര്‍ ഒരുക്കിയത്.അരിഞ്ചേര്‍മല, നടവയല്‍, ചെറുകാട്ടൂര്‍ ഇടവകകളിലെ 135 കുടുംബങ്ങളാണ് ഇനി പനമരം ഇടവകയായി അറിയപ്പെടുക.പനമരം നെല്ലാറാട്ട് കവലയിലെ കുന്നിന്‍ മുകളിലാണ് ദേവലയം പണിതിട്ടുള്ളത് . 800 പേര്‍ക്ക് കുര്‍ബാന കൈക്കൊള്ളാവുന്ന രീതിയിലാണ് പള്ളിഹാള്‍. താഴെ പാരീഷ് ഹാളിലും 500 ലേറെ ആളുകള്‍ക്ക് ഒരേ സമയം ഒത്തുകൂടാം. അരിഞ്ചേര്‍മല, നടവയല്‍, ചെറുകാട്ടൂര്‍ ഇടവകകളിലെ 135 കുടുംബങ്ങളാണ് ഇനി പനമരം ഇടവകയായി അറിയപ്പെടുക.
Sign in
Sign in
Recover your password.
A password will be e-mailed to you.