കല്‍പ്പറ്റ: മാലിന്യസംസ്‌കരണം കുട്ടികളിലൂടെ എന്ന ലക്ഷ്യവുമായി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി നടപ്പാക്കുന്ന പെന്‍സില്‍ ക്യാമ്പില്‍ തയ്യാറാക്കിയ കൈപ്പുസ്തകം പ്രകാശനം ചെയ്തു. കളക്ടറുടെ ചേമ്പറില്‍ നടന്ന ചടങ്ങില്‍ ജില്ലാ കലക്ടര്‍ എ.ആര്‍ അജയകുമാറില്‍ നിന്ന് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ടിംപിള്‍ മാഗി പുസ്തകം ഏറ്റുവാങ്ങി. ജില്ലയിലെ ഗ്രാമപ്പഞ്ചായത്തുകളില്‍ നിന്നും മുനിസിപ്പാലിറ്റികളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട 15നും 20നും ഇടയില്‍ പ്രായമുള്ള കുട്ടികളാണ് പരിശീലനത്തില്‍ പങ്കെടുക്കുന്നത്. ഹരിതകേരള മിഷന്‍, കില, കുടുംബശ്രീ, ആരോഗ്യവകുപ്പ് എന്നിവയുടെ നേതൃത്വത്തില്‍ ബാലസഭകള്‍ കേന്ദ്രീകരിച്ചാണ് ക്യാമ്പ് നടത്തുന്നത്. ഹരിതകേരളം മിഷന്‍ സ്റ്റേറ്റ് കണ്‍സള്‍ട്ടന്റ് എന്‍.ജഗജീവന്‍, ജില്ലാ കോര്‍ഡിനേറ്റര്‍ ബി.കെ സുധീര്‍ കിഷന്‍, ശുചിത്വമിഷന്‍ അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ എം.പി രാജേന്ദ്രന്‍, കുടുംബശ്രീ പ്രോഗ്രാം മാനേജര്‍ പി.ജയേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
Sign in
Sign in
Recover your password.
A password will be e-mailed to you.