വയനാട് ലോക്സഭ മണ്ഡലത്തില്‍ പോളിംഗില്‍ വന്‍ തോതില്‍ അട്ടിമറി നടന്നെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. വയനാട്ടില്‍ ന്യൂനപക്ഷ വോട്ടുകള്‍ പട്ടികയില്‍ നിന്ന് വെട്ടിമാറ്റിയെന്നും മുല്ലപ്പള്ളി. കല്‍പ്പറ്റയില്‍ കോണ്‍ഗ്രസ്സ് നേതൃയോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കള്ളവോട്ട് ഓപ്പണ്‍വോട്ടാണെന്ന സി.പി.ഐ.എം മറുപടി നാണംകെട്ട മറുപടിയാണെന്നും മുല്ലപ്പള്ളി പറഞ്ഞു. മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയുമാണ് കള്ളവോട്ടിന് നേതൃത്വം നല്‍കിയത്. കള്ളവോട്ടില്ലാതെ മലബാറിലെ ഒരു മണ്ഡലത്തിലും സി.പി.ഐ.എമ്മിന് ജയിക്കാനാകില്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ സത്യസന്ധനാണെങ്കില്‍ കാസര്‍കോട്ടെയും കണ്ണൂരിലേരും കള്ളവോട്ടുകളെക്കുറിച്ച് അന്വേഷിച്ച് നിജ സ്ഥിതി പുറത്തി കൊണ്ടുവരണം. കാസര്‍കോട്ടും, കണ്ണൂരിലെ മുഖ്യ മന്ത്രിയുടെ സ്വന്തം നാട്ടിലും കള്ളവോട്ട് നടന്നിട്ടുണ്ട്. കള്ളവോട്ടുകളെക്കുറിച്ചുള്ള അന്വേഷണം മുഖ്യമന്ത്രിയിലും പാര്‍ട്ടി സെക്രട്ടറിയിലുമാണ് ചെന്ന് നില്‍ക്കുകയെന്ന് മുല്ലപ്പള്ളി ആരോപിച്ചു. കെ.പി.സി.സി ജനറല്‍ സെക്രട്ടറി കെപി അനില്‍കുമാര്‍, മുന്‍ മന്ത്രി പികെ ജയലക്ഷ്മി, ഡി.സി.സി പ്രസിഡണ്ട് ഐ.സി ബാലകൃഷണന്‍, കെഎല്‍ പൗലോസ് തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Sign in
Sign in
Recover your password.
A password will be e-mailed to you.