എസ്.ഐ മര്‍ദ്ദിച്ചതായി പരാതി
വാടക വീടുമായി ബന്ധപ്പെട്ട പരാതിയില്‍ പോലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തി യുവാവിനെ എസ്.ഐ മര്‍ദ്ദിച്ചതായി പരാതി.മര്‍ദ്ദനമേറ്റ് പരിക്കുകളോടെ ചീയമ്പം ചെറിയ കുരിശ് കദളിക്കാട്ടില്‍ ശ്യാംകുമാറിനെ (36) മാനന്തവാടി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.അടിവയറിന് ക്രൂരമായി ചവിട്ടിയെന്നാണ് പരാതി. വാടക വീടുമായി ബന്ധപ്പെട്ട പരാതി സ്റ്റേഷനില്‍ പരിഹരിച്ചിരുന്നു. ഇത് സംബന്ധിച്ച് പരാതിയും നിലവിലില്ല. ബത്തേരി താലൂക്ക് ആശുപത്രിയിലായിരുന്നു ആദ്യം പ്രവേശിപ്പിച്ചത്. വൃഷണത്തിന് മര്‍ദനമേറ്റെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് മാനന്തവാടി ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയത്.