പ്രകൃതിയെ തൊട്ടറിഞ്ഞ് ഒരു ചിത്രകലാ ക്യാമ്പ്
പ്രകൃതിയെ തൊട്ടറിഞ്ഞ് വരദ ചിത്രകലാ വിദ്യാലയത്തിന്റെ ആഭിമുഖ്യത്തില്‍ ചിത്രകലാ പഠനക്യാമ്പ്. പത്ത് വര്‍ഷമായി അവധികാലങ്ങളില്‍ വരദ ചിത്രരചന ക്യാമ്പ് നടത്തുന്നു. മാനന്തവാടി പഴശ്ശി പര്‍ക്കില്‍ സംഘടിപ്പിച്ച ക്യാമ്പില്‍ നൂറിലധികം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.
അവധികാലങ്ങളില്‍ കുട്ടികളിലെ അഭിരുചികള്‍ ചിത്രരചനയിലൂടെ അഭിവൃത്തിപെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് കഴിഞ്ഞ 24 വര്‍ഷമായി മാനന്തവാടി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വരദ ചിത്രകലാ വിദ്യാലയം അവധികാലങ്ങളില്‍ ഒരു മാസത്തെ ചിത്രരചന ക്യാമ്പ് നടത്തി വരുന്നത്. ക്ലാസ്സ് മുറിക്കുള്ളില്‍ നടന്നു വന്ന ക്യാമ്പിന്റെ സമാപനത്തോടനുബന്ധിച്ചാണ് പ്രകൃതിയെ തൊട്ടറിഞ്ഞ് മാനന്തവാടി പഴശ്ശി പാര്‍ക്കില്‍ ചിത്രരചന നടത്തുന്നത്. പ്രകൃതിയുടെ നേര്‍കാഴ്ചകള്‍ക്ക് ചിത്രരചനയിലൂടെ കുട്ടികളുടെ മനസ്സില്‍ ഇടം നല്‍കുകയെന്ന ലക്ഷ്യമാണ് ഇത്തരം ക്യാമ്പുകള്‍ കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് അധ്യാപകന്‍ സില്‍വിസ്റ്റര്‍ പറഞ്ഞു. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി സംസ്ഥാന ദേശീയ മത്സരങ്ങളിലും യുവജനോത്സവങ്ങളിലും സില്‍വിസ്റ്ററിന്റെ ശിഷ്യഗണങ്ങള്‍ നിരവധി സമ്മാനങ്ങളും കരസ്ഥമാക്കിയിട്ടുണ്ട്.