ഫാല്‍ക്കണ്‍ എഫ്സി വിജയികള്‍
വെള്ളമുണ്ട കിണറ്റിങ്ങല്‍ സിറ്റിസണ്‍ ആര്‍ട്സ് &സ്പോര്‍ട്സ് ക്ലബ് സംഘടിപ്പിച്ച സിറ്റിസണ്‍ സൂപ്പര്‍ ലീഗ് ഫൈവ് ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ ഫാല്‍ക്കണ്‍ എഫ്സി വിജയികളായി, കാഞ്ഞയിസ്എഫ്.സിയെ പരാജയപ്പെടുത്തിയാണ് വിജയികളായത്. എട്ട് ടീമുകള്‍ പങ്കെടുത്ത ടൂര്‍ണമെന്റില്‍ ഷിജാസ് മണിമ മികച്ച താരത്തിനുള്ള ട്രോഫി കരസ്ഥമാക്കി.അന്‍സില്‍ കുമ്പള കണ്ടിയെ മികച്ച ഗോള്‍ കീപ്പര്‍ ആയി തെരഞ്ഞെടുത്തു. എവി. ജലീല്‍, എം യാസിര്‍, സി ജമാല്‍, വി നൗഫല്‍, എ കെ റസാഖ് ,പി റഷീദ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.