അരക്കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍
വാളാട് ടൗണിലും പരിസരങ്ങളിലും വിദ്യാര്‍ത്ഥികള്‍ക്കും മറ്റും കഞ്ചാവ് വില്‍പ്പന നടത്തി വന്നിരുന്ന വാളാട് സ്വദേശിയായ പാറക്കല്‍ വീട്ടില്‍ സിബിന്‍ ബാബു(22)വിനെയാണ് എക്‌സൈസ് സംഘം പിടികൂടിയത്.ഇയാളുടെ പക്കല്‍ നിന്നും അരക്കിലോ കഞ്ചാവും കണ്ടെടുത്തു.ഒരപ്പ് പാലത്തിനു സമീപം വച്ച് മാനന്തവാടി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഷറഫുദ്ദീന്‍ ടി യും സംഘവും ചേര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളുടെ സ്‌കൂട്ടിയും പോലീസ് കസ്റ്റഡിയിലെടുത്തു.ഇയാള്‍ക്കെതിരെ ഇതിനുമുമ്പും കഞ്ചാവ് കേസ് നിലവിലുണ്ട്. പ്രിവന്റിവ് ഓഫീസര്‍ പി ഷാജി സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പ്രിന്‍സ് ടി. ജി,ജോണി.കെ,മന്‍സൂര്‍ അലി,അജേഷ് വിജയന്‍ എന്നിവര്‍ റെയിഡില്‍ പങ്കെടുത്തു.