വീടിനകത്ത് ചാവേര്‍ സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച് മരണം

0

ബത്തേരി നായ്ക്കട്ടിയില്‍ വീടിനുള്ളില്‍ ദുരൂഹ സാഹചര്യത്തില്‍ സ്ഫോടനം.സ്‌ഫോടനത്തില്‍ വീട്ടമ്മയും മധ്യവയസ്‌കനും മരിച്ചു.എളവന നാസറിന്റെ ഭാര്യ അംല(38) മൂലങ്കാവ് എര്‍ലോട്ട്കുന്ന് ബെന്നി(50) എന്നിവരാണ് മരിച്ചത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. രണ്ടുപേരുടെയും മൃതദേഹങ്ങള്‍ ചിന്നിച്ചിതറിയ നിലയിലാണ്. അംലയുടെ ശരീരത്തില്‍ നിന്ന് കൈകള്‍ അറ്റ് ജനാലയില്‍ തറച്ചു നില്‍ക്കുന്ന രീതിയിലാണ്. അംലയുടെ മാര്‍വിടത്തിനു താഴെ ശരീരഭാഗം പൂര്‍ണമായി ചിതറി തെറിച്ചിട്ടുണ്ട്. ബെന്നിയുടെ ശരീരം പൂര്‍ണമായും ചിതറി തെറിച്ചിട്ടുണ്ടെന്നാണ് വിവരം. ഉച്ചയോടെ അംലയുടെ ഭര്‍ത്താവ് പള്ളിയില്‍ പോയസമയത്താണ് ദുരന്തം സംഭവിച്ചത്.ഫോറന്‍സിക് വിഭാഗം അടക്കം പോലീസിന്റെ ഉന്നത സംഘം സ്ഥലത്തെത്തി പരിശോധന നടത്തുകയും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടുകയും ചെയ്താലേ യഥാര്‍ത്ഥ മരണ കാരണം അറിയാനാവൂ.ദേഹത്ത് പന്നിപ്പടക്കമോ തോട്ടയോ കെട്ടിവെച്ച് നാസറിന്റെ വീട്ടിലെത്തിയ ബെന്നിയാണ് സ്‌ഫോടനത്തിനുത്തരവാദിയെന്നാണ് വിവരം.ഉച്ചക്ക് രണ്ടു തവണ ബെന്നി അംലയുടെ വീട്ടില്‍ എത്തിയിരുന്നെന്നും ആളുകളുടെ സാന്നിധ്യം കാരണം ഒഴിഞ്ഞുപോവുകയായിരുന്നെന്നും പറയുന്നു. അംലയുടെ മൂന്നു കുട്ടികളും സംഭവ സമയത്ത് അയല്‍ വീട്ടിലായിരുന്നു.ഫോറന്‍സിക് വിഭാഗം അടക്കം പോലീസിന്റെ ഉന്നത സംഘം സ്ഥലത്തെത്തി പരിശോധന നടത്തുകയും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടുകയും ചെയ്താലേ യഥാര്‍ത്ഥ മരണ കാരണം അറിയാനാവൂ. മൃതദേഹങ്ങള്‍ ചിതറി കിടക്കുന്നതുകാരണം ടാര്‍ പോളിനിട്ട് പോലീസ് മറവു ഉണ്ടായിരിക്കുകയാണ്. ബെന്നി വിവാഹിതനാണ്.ഭാര്യയും മക്കളുമുണ്ട്. വീടിനകത്ത് ഗ്യാസ് പൊട്ടിത്തെറിച്ചെന്നാണ് ആദ്യം അയല്‍ക്കാര്‍ ധരിച്ചത്. എന്നാല്‍ തീയാളിപ്പടരാതിരുന്നതാണ് സ്‌ഫോടനമാണെന്ന തിരിച്ചറിവിലേക്ക് നയിച്ചത്.

Leave A Reply

Your email address will not be published.

error: Content is protected !!