സൗമ്യയുടെ മരണം കൊലപാതകമെന്ന് ബന്ധുക്കള്‍
ദൂരൂഹ സാഹചര്യത്തില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ സൗമ്യയുടെ മരണം കൊലപാതകമെന്ന് ബന്ധുക്കള്‍. ഇത് സംബന്ധിച്ച് പരാതി നല്‍കിയിട്ടും വേണ്ട നടപടികള്‍ സ്വീകരിക്കുന്നില്ലെന്നും കുടുംബാംഗങ്ങള്‍. മരണത്തില്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ജില്ലാ കളക്ടര്‍, പോലീസ് മേധാവി എന്നിവര്‍ക്കും പരാതി നല്‍കിയതായി സൗമ്യയുടെ കുടുംബം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
തെക്കുംതറ പാഴൂക്കാലായില്‍ ജോസിന്റെയും ലൂസിയുടെയും മകള്‍ സൗമ്യ കഴിഞ്ഞ മാര്‍ച്ച് 23നാണ് മാനന്തവാടി വരടിമൂല പേടപ്പാട്ട് സജിയുടെ കാപ്പിത്തോട്ടത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടത്. രണ്ട് വര്‍ഷം മുന്‍പാണ് സൗമ്യയെ സജി വിവാഹം കഴിച്ചത്. ഇരുവരുടെയും പുനര്‍വിവാഹമാണ്. സൗമ്യ ആത്മഹത്യ ചെയ്തതല്ല മറിച്ച് കൊലപാതകമാണ് തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടതിന്റെ രാത്രി സൗമ്യയെ അടിച്ച് പരികേല്‍പ്പിച്ചതായും സൗമ്യയെയും ആദ്യ ഭര്‍ത്താവിലുണ്ടായ രണ്ട് മക്കളെയും നിരന്തരം പീഢിപ്പിക്കുകയും ഭീഷണിപെടുത്തുകയും ചെയ്യുന്നതായി മക്കള്‍ പറഞ്ഞതായി സൗമ്യയുടെ കുടുംബം പറയുന്നു. സൗമ്യ സജിയുടെ കൂടെ പോകുമ്പോള്‍ 7 പവന്‍ സ്വര്‍ണ്ണം ഉണ്ടായിരുന്നെന്നും ഇതെല്ലാം സജി ഭീഷണിപ്പെടുത്തി വാങ്ങിയതായും അധ്യാപികയായ സൗമ്യ ആത്മഹത്യ ചെയില്ലെന്നും മാതാപിതാക്കള്‍ പറയുന്നു. മരണം സംബന്ധിച്ച് പോലീസില്‍ പരാതി നല്‍കിയിട്ടും കുട്ടികളുടെ മൊഴിപ്പോലും എടുക്കാന്‍ മാനന്തവാടി പോലീസ് തയ്യാറായിട്ടില്ലന്നും ആ കാരണത്താല്‍ തന്നെയാണ് മുഖ്യമന്ത്രി ഉള്‍പ്പടെ ഉന്നത പോലീസ് അധികാരികള്‍ക്ക് പരാതി നല്‍കിയതെന്നും സൗമ്യയുടെ കുടുംബാംഗങ്ങള്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ പിതാവ് ജോസ്, മാതാവ് ലൂസി, സഹോദരന്‍ സനീഷ് തുടങ്ങിയവര്‍ പങ്കെടുത്തു.