രാഹുല്‍ ഗാന്ധിക്കുവേണ്ടി പ്രചരണത്തിനായി തമിഴ് നാട്ടില്‍ നിന്നും മഹേന്ദ്രന്‍ ബത്തേരിയിലെത്തി. കോയമ്പത്തൂര്‍ സ്വദേശിയായ ഈ കോണ്‍ഗ്രസ് നേതാവിന് രാഹുല്‍ ഗാന്ധിയോടുള്ള ഇഷ്ടമാണ് പ്രചരണത്തിന് എത്താന്‍ കാരണം. രാഹുല്‍ വയനാട്ടില്‍ നിന്നും വന്‍ഭൂരിപക്ഷത്തോടെ വിജയിക്കുന്നതോടെ തമിഴ്നാട്ടിലും കോണ്‍ഗ്രസ് ശക്തമാവുമെന്നാണ് മഹേന്ദ്രന്റെ പ്രതീക്ഷ.
ഇന്ന് രാവിലെയാണ് മഹേന്ദ്രന്‍ കോയമ്പത്തൂരില്‍ നിന്നും ബത്തേരിയിലെത്തിയത്. ബത്തേരി നിയോജകമണ്ഡലം യു.ഡി.എഫ് തിരഞ്ഞെടുപ്പ് പ്രചരണ ഓഫീസിലാണ് മഹേന്ദ്രന്‍ എത്തിയത്. ഇവിടെയുള്ള നേതാക്കളോട് രാഹുല്‍ ഗാന്ധിക്ക് വേണ്ടി പ്രര്‍ത്തിക്കാനുള്ള താല്‍പര്യം അറിയിക്കുകയയിരുന്നു. രാഹുല്‍ ഗാന്ധിയോടുള്ള ഇഷ്ടമാണ് ചെറുകിട വ്യവസായിയും കോണ്‍ഗ്രസ് നേതാവുമായ മഹേന്ദ്രനെ ബത്തേരിയിലെത്തിച്ചത്. ഇനി തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ ബത്തേരിയില്‍ ഉണ്ടാവും. ഇവിടത്തെ യു.ഡി.എഫ് നേതാക്കള്‍ക്കൊപ്പം വീടുകയറിയുള്ള പ്രചരണത്തിലടക്കം പങ്കാളിയാവാനാണ് മഹേന്ദ്രന്റെ തീരുമാനം. രാഹുല്‍ഗാന്ധി വയനാട്ടില്‍ വന്‍ഭൂരിപക്ഷത്തിന് വിജിയക്കുമെന്നും ഇത് തമിഴ്നാട്ടിലും കോണ്‍ഗ്രസിന് ശക്തിപകരുമെന്നുള്ള പ്രതീക്ഷയിലാണ് മഹേന്ദ്രന്‍.