രേഖകളില്ലാതെ കൊണ്ടുവന്ന രണ്ട് ലക്ഷം രൂപ പിടികൂടി
മാനന്തവാടി: തിരഞ്ഞെടുപ്പ് ഫ്ളയിംഗ് സ്‌ക്വാഡ് ഉദ്യോഗസ്ഥര്‍ തലപ്പുഴ ബോയ്‌സ് ടൗണില്‍ വെച്ച് നടത്തിയ വാഹനപരിശോധനയില്‍ രേഖകളില്ലാതെ കൊണ്ടുപോകുകയായിരുന്ന രണ്ട് ലക്ഷം രൂപ പിടികൂടി. ഇന്ന് രാവിലെ നടത്തിയ വാഹന പരിശോധനയിലാണ് കണ്ണുര്‍ തോട്ടട സ്വദേശിയില്‍ നിന്ന് രണ്ട് ലക്ഷം രൂപ പിടികൂടിയത്. വാഹന പരിശോധനയ്ക്ക് തഹസില്‍ദാര്‍ പി.ജെ സെബസ്റ്റ്യന്‍, എ.കെ. പ്രേമചന്ദ്രന്‍, പി.മോഹനന്‍, തലപ്പുഴ പോലീസ് എ.എസ്.ഐ എ.കെ.അജിത്ത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു വാഹന പരിശോധന. കഴിഞ്ഞ ദിവസവും ഇവിടെ നിന്ന് രണ്ട് ലക്ഷം രൂപ പിടികൂടിയിരുന്നു.