മോദി സര്‍ക്കാറിനെ താഴെയിറക്കാനുള്ള പോരാട്ടം: ഡി രാജ
മോദി സര്‍ക്കാറിനെ താഴെയിറക്കാനുള്ള പോരാട്ടമാണ് ഈ തിരഞ്ഞെടുപ്പെന്ന് സി.പി.ഐ ദേശീയ സെക്രട്ടറി ഡി രാജ. മാനന്തവാടിയില്‍ എല്‍.ഡി.എഫ് കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇടതുപക്ഷത്തിനെതിരെ മത്സരിക്കുന്ന കോണ്‍ഗ്രസ് ബി.ജെ.പിക്കും ആര്.എസ്.എസിനും കോര്‍പ്പറേറ്റുകള്‍ക്കും കീഴടങ്ങിയെന്നും ഡി രാജ കുറ്റപ്പെടുത്തി. മാനന്തവാടി മണ്ഡലം കണ്‍വെന്‍ഷനില്‍ പി വി സഹദേവന് അധ്യക്ഷനായിരുന്നു. സത്യന് മൊകേരി സി.കെ ജാനു തുടങ്ങിയവര്‍ സംസാരിച്ചു.