രാഹുലിനെ വിമര്‍ശിച്ച് സി.കെ. ജാനു

0

വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ രാഹുല്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിയായത് വയനാട് മണ്ഡലത്തിലെ ജനങ്ങളെ സംരക്ഷിക്കുന്നതിന് വേണ്ടിയല്ലെന്നും കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടിയെന്നും സി.കെ ജാനു. ഉത്തര്‍പ്രദേശിലെ ജനങ്ങളെ സംരക്ഷിക്കാന്‍ കഴിയാത്ത രാഹുല്‍ അമേഠിയിലെ തോല്‍വി പേടിച്ചാണ് വയനാട് എത്തിയതെന്നും സി.കെ. ജാനു പറഞ്ഞു. മാനന്തവാടിയില്‍ എല്‍.ഡി.എഫ് പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

വയനാട്ടിലെ വോട്ടര്‍മാരെ നേരില്‍ കണ്ട് വോട്ട് ചോദിക്കുന്നതിന് പോലും കഴിയാത്ത രാഹുല്‍ എങ്ങനെ മണ്ഡലത്തിലെ വിഷയങ്ങളില്‍ ഇടപ്പെടുമെന്നും ജാനു ചോദിച്ചു. രാഹുല്‍ വയനാട്ടില്‍ മത്സരിച്ചാല്‍ വികസനം വരുമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത് എന്നാല്‍ കുടുംബപരമായി മത്സരിക്കുന്ന അമേഠിയിലെ വികസനം എന്താണെന്ന് കോണ്‍ഗ്രസ് ജനങ്ങളോട് പറയണം. വയനാട് മണ്ഡലത്തില്‍ കഴിഞ്ഞ 10 വര്‍ഷം എന്ത് വികസനമാണ് എം.പി നടത്തിയതെന്നും ആദിവാസികളുടെ സംരക്ഷണത്തിന് വേണ്ടി ഒന്നും ചെയ്യാന്‍ ഇവര്‍ക്ക് കഴിഞ്ഞില്ലെന്നും ഇടതുപക്ഷത്തിന്റെ വിജയം രാജ്യത്തിന്റെ വികസനത്തിന് അനിവാര്യമെന്നും ജാനു പറഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!