കാര്‍ഷിക മേഖല പ്രതിസന്ധിയില്‍

0

കനത്തചൂട് ജില്ലയിലെ കാര്‍ഷിക ജോലികള്‍ സ്തംഭനാവസ്ഥയില്‍. ചുട്ടുപൊള്ളുന്ന ഭൂമിയില്‍ ജോലിയ്ക്ക് ആളെ കിട്ടാത്തതും, ജോലിക്കാരെ കൂട്ടിയാല്‍ തന്നെ കൊടും ചൂടില്‍ ജോലി ചെയ്യിപ്പിക്കാന്‍ കഴിയാത്തതുമാണ് കാര്‍ഷിക മേഖലയ്ക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നത്.

കനത്തചൂട് തുടരുന്നതിന്നിടെ ജില്ലയിലെ കാര്‍ഷിക മേഖലയക്കും സ്തംഭനാവസ്ഥയിലാണ്. ഇപ്പോള്‍ നടക്കേണ്ട കാര്‍ഷിക ജോലികള്‍ ഒന്നുംതന്നെ നടത്താന്‍ പറ്റാത്ത സാഹചര്യത്തിലാണ് കര്‍ഷകര്‍ ഉളളത്. കനത്ത ചൂടില്‍ പുറംപണിക്ക് തൊഴിലാളികളെ കിട്ടാനില്ല. ആരെയെങ്കിലും കിട്ടിയാല്‍ തന്നെ കൊടുംചൂടില്‍ ചുട്ടുപൊള്ളുന്ന അന്തരീക്ഷത്തില്‍ ജോലി ചെയ്യിപ്പിക്കാനും കര്‍ഷകര്‍ക്ക് കഴിയുന്നില്ല. നിലവില്‍ ഇഞ്ചിയടക്കമുള്ള ഇടവിളകള്‍ക്ക് സ്ഥലം ഒരുക്കേണ്ട സമയമാണിത്. ഇതിനു പുറമെ മറ്റ് ഒരുപാട് ജോലികളും കര്‍ഷകര്‍ക്ക് ചെയ്തു തീര്‍ക്കേണ്ടതുണ്ട്. ഇനിയും വേനല്‍മഴ ലഭിച്ച് അന്തരീക്ഷ താപനില കുറഞ്ഞില്ലെങ്കില്‍ കാര്‍ഷിക മേഖല പൂര്‍ണ്ണമായി തകരുമെന്നാണ് കര്‍ഷകരുടെ അഭിപ്രായം. ചൂട് കൂടുന്നതിന്നിടെ കാര്‍ഷകിവിളകള്‍ ഉണങ്ങി നശിക്കുകയും ചെയ്തു തുടങ്ങിയിട്ടുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!