നോട്ടു നിരോധിച്ചതു വഴി രാജ്യത്ത് ഭീകരവാദം കുറയുമെന്ന പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭരണ കാലത്തു തന്നെയാണ് രാജ്യത്ത് ചരിത്രത്തില്‍ ഇല്ലാത്ത വിധം ഭീകരാക്രമണം നടന്നതെന്ന് മുന്‍മന്ത്രി എ.പി അനില്‍കുമാര്‍ എം.എല്‍.എ. മോദി ഭരണകാലത്ത് അയല്‍രാജ്യങ്ങളോടു പോലും ഉണ്ടായിരുന്ന സൗഹൃദം ഇല്ലാതാവണമെന്നും അദ്ദേഹം പറഞ്ഞു. ബത്തേരിയില്‍ യു.ഡി.എഫ് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദഹം.
മോദി ഭരണകാലത്ത് സര്‍വ്വമേഖലകളിലും രാജ്യം പിന്നോട്ടു പോയി. കഴിഞ്ഞ അഞ്ചു വര്‍ഷക്കാലം ലോക രാജ്യങ്ങള്‍ക്ക് മുന്നില്‍ ഇന്ത്യ തലകുനിക്കേണ്ടിവന്നു. ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കണമെങ്കില്‍ രാജ്യത്ത് കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തിലെത്തണമെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫ് ചെയര്‍മാന്‍ കെ.അബ്രഹാം അധ്യക്ഷനായിരുന്നു. ഡി.സി.സി.പ്രസിഡണ്ട് ഐ.സി.ബാലകൃഷ്ണന്‍ എം.എല്‍.എ, യു.ഡി.എഫ് നേതാക്കളായ പി.വി.ബാലചന്ദ്രന്‍, കെ.എല്‍.പൗലോസ്, സി.പി.വര്‍ഗ്ഗീസ്, ടി.മുഹമ്മദ് തുടങ്ങിയവര്‍ സംസാരിച്ചു.