മാവോവാദി സാന്നിധ്യം; പോലീസ് ജാഗ്രതയില്‍

0

മാനന്തവാടി മുന്നറിയിപ്പും മുന്നൊരുക്കങ്ങളുമായി പോലീസ് സേന. സ്റ്റേഷന്‍ ഓഫീസര്‍മാര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം. റിവോള്‍വര്‍ കൊണ്ടു നടക്കാന്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കും നിര്‍ദ്ദേശം നല്‍കിയതായി റിപ്പോര്‍ട്ട്. രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കാന്‍ എത്തിയാല്‍ സുരക്ഷാ പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്ന് കേന്ദ്ര രഹസ്യ അന്വേഷണ വിഭാഗം മുന്നറിയിപ്പ് നല്‍കി.

സി.പി ജലീലിന്റെ മരണത്തിന് മാവോ വാദികള്‍ പകരം വീട്ടുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ പോലീസ് വനംവകുപ്പുകള്‍ ജില്ലയില്‍ അതീവ ജാഗ്രത പാലിക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയതായാണ് റിപ്പോര്‍ട്ട്. വിക്രം ഗൗഢ, രാമു, സി.പി മൊയ്തീന്‍ എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് കഴിഞ്ഞ ദിവസം മക്കിമലയില്‍ എത്തിയതെന്ന് സംശയിക്കുന്നുണ്ട്. നിലമ്പൂര്‍ കാടുകളില്‍ കുപ്പു ദേവരാജനും അജിതയും കൊല്ലപ്പെട്ടതിന് പിന്നാലെ വയനാട് വൈത്തിരിയില്‍ സി.പി ജലീല്‍ കൊല്ലപ്പെട്ടത് മാവോയിസ്റ്റുകള്‍ക്ക് വലിയ തിരിച്ചടിയായിട്ടുണ്ട്. സിപി.ഐ- മാവോയിസ്റ്റിന്റെയും സായുധവിഭാഗമായ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെയും ഉന്നത നേതാക്കള്‍ വയനാട്ടില്‍ തമ്പ് അടിച്ചതായും കേന്ദ്ര ഇന്റലിജന്‍സിന് വിവരമുണ്ട്. മാവോയിസ്റ്റ് ഭീഷണിയുടെ സാഹചര്യത്തിലാണ് രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാര്‍ത്ഥിത്വം സുരക്ഷ പ്രശ്‌നമുണ്ടാക്കുമെന്ന് കേന്ദ്ര ഇന്റലിജന്‍സ് മുന്നറിയിപ്പ് നല്‍കിയത്.

Leave A Reply

Your email address will not be published.

error: Content is protected !!