പുല്‍പ്പള്ളി, പൂതാടി പഞ്ചായത്തുകളില്‍ കാര്‍ഷിക വിളകള്‍ കരിഞ്ഞുണങ്ങുന്നതിന്റെ കാരണം കണ്ടെത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അമ്പലവയല്‍ പ്രാദേശിക കാര്‍ഷിക ഗവേഷണ നിലയത്തെയും ജില്ലാ മണ്ണ് സംരക്ഷണ വിഭാഗത്തെയും ചുമതലപ്പെടുത്തി. കുടിവെള്ളക്ഷാമം രൂക്ഷമായ പ്രദേശങ്ങളില്‍ കിയോസ്‌ക്കുകള്‍ സ്ഥാപിച്ച് കുടിവെള്ളം നല്‍കുന്നതിന് സൗകര്യമൊരുക്കാനും ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി.
താപനില ക്രമാതീതമായി ഉയര്‍ന്നതോടെ കുടിവെള്ള സ്രോതസ്സുകളിലെ ജലവിതാനം താഴുന്ന സാഹചര്യം കൃത്യമായി നിരീക്ഷിക്കാന്‍ തദ്ദേശ ഭരണ സ്ഥാപന സെക്രട്ടറിമാര്‍ക്ക് ജില്ലാ കളക്ടര്‍മാര്‍ നിര്‍ദ്ദേശം നല്‍കി. കുടിവെള്ള സ്രോതസ്സുകളിലെ വെള്ളം മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ പാടില്ലെന്നും കളക്ടര്‍ നിര്‍ദ്ദേശങ്ങളില്‍ പറഞ്ഞു. കുടിവെള്ള ലഭ്യത ഉറപ്പുവരുത്താന്‍ പാറമടകളിലെ ജലവും ഉപയോഗപ്പെടുത്തും വരള്‍ച്ച നേരിടുന്നതിന് തദ്ദേശഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ കിയോസ്‌ക്കുകള്‍ ലഭ്യമല്ലാത്ത സ്ഥലങ്ങളില്‍ ടാങ്കര്‍ ലോറികളില്‍ കുടിവെള്ളമെത്തിക്കാനും ജില്ലാ കളക്ടര്‍ നിര്‍ദ്ദേശിച്ചു.